ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.@സെഖര്യാവു 9:9
portrait
ഹെന്രി എച്ച്. മിൽമേൻ (1791-1868)

ഹെന്രി എച്ച്. മിൽമേൻ (Ride On, Ride On in Majesty). .

ട്രന്റിനോ, ഡാനീയേല്‍ ബി. ടൌണര്‍, 1909 (🔊 pdf nwc).

portrait
ഡാനീയേല്‍ ബി. ടൌണര്‍ (1850-1919)

ഓടി കൂടിൻ യേശുവോടു
പാടി ചൊല്ലീടിൻ ഹോശാനാ
നൽ ഓല കൈയിൽ ഏന്തുവിൻ
സീയോന്റെ ബാലർ ഏവരും

പല്ലവി

ഓടി കൂടിൻ യേശുവോടു
പാടി ചൊല്ലീടിൻ ഹോശാനാ

ഓടിക്കൂടിൻ യേശുവോടു
മോടിയോടു വാനോർ സൈന്യം
ഖേദമാശ്ചര്യമവർക്കു
നാഥനിങ്ങനെ പോകയിൽ

ഓടി കൂടിൻ യേശുവോടു
പാടി ചൊല്ലീടിൻ ഹോശാനാ
ക്രൂശിങ്കലാമിതിൻ അന്തം
നാശ ദോഷമാകെ നീക്കാൻ

ഓടി കൂടിൻ യേശുവോടു
നാടും വീടും കൂടും എല്ലാം
ചേരും വേഗം അന്ത്യയുദ്ധം
തീരും എല്ലാം കുരിശിങ്കൽ-

ഓടി കൂടിൻ യേശുവോടു
മുടി ചൂടി ചൂടിൻ ശിരസ്സതിൽ
സീയോന്റെ രാജൻ വാഴട്ടെ
ഈ ഉള്ളോരെല്ലാവർമേലും

ഓടി കൂടിൻ യേശുവോടു
പാടിചൊല്ലീടിൻ ഹോശാനാ
ഗർദ് ദഭവാഹനൻ പിമ്പിൽ
ആർത്തു ശബ്ദിപ്പിൻ ഹോശാന

ഓടി കൂടിൻ യേശുവോടു
വീഥി മൂടി പത്രങ്ങളാൽ
ശീല നീളെ വിരിച്ചീടിൻ
കോലാഹലമായ ഘോഷിപ്പിൻ

ഓടി കൂടിൻ യേശുവോടു
പാടി ചൊല്ലീടിൻ ഹോശാനാ
വെടിയല്ലേ, കൈവിടൊല്ലേ
അടിയാരെ ഒരിക്കലും-