യഹോവേ…നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ.@ഹബക്കൂക്‍ 3:2
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ആൽബർട്ട് മിഡ്ലെയിൻ, 1858 (Re­vive Thy Work, O Lord). സൈമണ്‍ സഖറിയ, 2014.

മിഡ്ലെയിൻ, ഡബ്ള്യൂ. ഹോവേർഡ് ഡ്വൈൻ (🔊 pdf nwc).

ഛായാചിത്രം
ഡബ്ള്യൂ. ഹോവേർഡ് ഡ്വൈൻ
1832–1915

ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ഉയർപ്പിക്കും നിൻ ശക്തിയെ
നിൻ ജനം കാണട്ടെ.

പല്ലവി

ജീവിപ്പിച്ചീടേണം
നിദ്രയെ മാറ്റേണം
നിൻ ജീവ ശ്വാസം ഊതിയെൻ
ക്ഷീണം അകറ്റേണം.

ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ജീവന്റെ അപ്പം തന്നെന്റെ
ക്ഷീണം അകറ്റേണം.

ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ശുദ്ധാവിയിൻ വൻ ശക്തിയാൽ
നിൻ നാമം വാഴേണം.

ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
പെന്തക്കൊസ്തിൻ വൻ മാരിയാൽ
ആശീർവദിക്കേണം.