എല്ലാ നാവും യേശുക്രിസ്തു കർത്താവു എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.@ഫിലിപ്പിയർ 2:9-11
ഛായാചിത്രം
ലിഡിയ ഒ. ബാക്സ്റ്റർ (1809-1874)

ലിഡിയ ഒ. ബാക്സ്റ്റർ, 1870 (Precious Name); .

സ്റ്റെഫാനൊസ്, ഡബ്ല്യൂ . ഹോവേർഡ് ഡോണ്‍, 'പ്യൂർ ഗോൾഡ്‌'-ൽ നിന്നും ഹോവേർഡ് ഡോണ്‍ ആന്റ് റോബർട്ട് ലോറി (ന്യൂയോർക്ക്: ബിഗ്ലോ & മേയിൻ, 1871) (🔊 pdf nwc).

ഛായാചിത്രം
ഡബ്ല്യൂ . ഹോവേർഡ് ഡോണ്‍ (1832-1915)

ക്രിസ്തനാമം ഏറ്റുകൊൾ നീ കഷ്ടാരിഷ്ട പൈതലേ,
സ്വാസ്ഥ്യം മോദമതു നല്കും സർവ്വത്ര വഹിച്ചുകൊൾ

രത്നപ്പേർ എന്തിൻപം, ഭൂപ്രത്യാശ, സ്വർഭാഗ്യം (2)

സദാ വഹിക്കേശു നാമം, അതാപത്തിൽ ഘേടകം
പരീക്ഷ ചുറ്റും വന്നീടിൽ പ്രാർത്ഥിക്ക തൻ നാമത്തിൽ

എത്ര മൂല്യ നാമം യേശു ചിത്തേ മോദം നിറയ്ക്കും
നമ്മെത്താനാശ്ലേഷിക്കുംമ്പോൾ നമ്മുടെ നാവും പാടും

നമ്മുടെ യാത്ര തീർന്നു നാം, കുമ്പിട്ടേശു പാദത്തിൽ
സ്വർ രാജരാജനായ് തന്നെ ധരിപ്പിക്കും കിരീടം.