അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.@1 യോഹന്നാൻ 1: 7
ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍ (1867-1921)

വോല്‍ബ്രീറ്റ് നാഗല്‍ (1867-1921).

റോബർട്ട് ലോറി, "ഗോസ്പൽ മ്യൂസിക്കി" ൽ നിന്നും. ഹോവേർഡ് ഡ്വൈൻ & റോബർട്ട് ലോറി പ്രസിദ്ധീകരിച്ചത് (ന്യൂയോർക്ക്‌ : ബിഗ്ലോ & മെയിൻ, 1876) (🔊 pdf nwc).

ഛായാചിത്രം
റോബർട്ട് ലോറി (1826-1899)

പാപക്കടം നീക്കുവാൻ യേശുവിൻ രക്തം മാത്രം
പാപബന്ധം അഴിപ്പാൻ യേശുവിൻ രക്തം മാത്രം

പല്ലവി

ശ്രീയേശു ക്രിസ്തുവേ! ദൈവത്തിന്റെ കുഞ്ഞാടെ
രക്ഷിക്കുന്നു പാപിയേ നിൻ തിരുരക്തം മാത്രം

വീണ്ടെടുപ്പിൻ വിലയായ് യേശുവിൻ രക്തം മാത്രം
പുണ്യമില്ലാ പാപിക്കായ് യേശുവിൻ രക്തം മാത്രം

ദൈവത്തോടു നിരപ്പും യേശുവിൻ രക്തം മാത്രം
വേറേയില്ല യോജിപ്പും യേശുവിൻ രക്തം മാത്രം

സാത്താനെ ആർ ജയിക്കും? യേശുവിൻ രക്തം മാത്രം
തീ അമ്പിനെ കെടുത്തും യേശുവിൻ രക്തം മാത്രം

ശാപത്തെ നീക്കിയതു യേശുവിൻ രക്തം മാത്രം
നുകത്തെ തകർത്തതു യേശുവിൻ രക്തം മാത്രം

പുത്രത്വത്തിൻ അധാരം യേശുവിൻ രക്തം മാത്രം
ശുദ്ധാത്മാവിൻ പ്രകാരം യേശുവിൻ രക്തം മാത്രം

ശുദ്ധ ജീവ പാനീയം യേശുവിൻ രക്തം മാത്രം
സ്വർഗ്ഗ ഭാഗ്യ നിശ്ചയം യേശുവിൻ രക്തം മാത്രം

എന്തു ഞാൻ പ്രശംസിക്കും യേശുവിൻ രക്തം മാത്രം
ഇങ്ങുംസ്വർഗ്ഗത്തോളവും യേശുവിൻ രക്തം മാത്രം

എന്റെ പ്രിയനേശുവേ! രക്തമണവാളനേ
രക്ഷിപ്പതും ഈ എന്നെ നിൻ തിരുരക്തം മാത്രം