എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.@ഗലാത്യർ 6:14
ഛായാചിത്രം
സൈമണ്‍ സഖറിയ (1951-)

ജോർജ്ജ് ബന്നാർഡ്, 1913 (The Old Rugged Cross) (🔊 pdf nwc). ദി ഓൾഡ്‌ റഗഡ് ക്രോസ്സ് എഴുതപ്പെട്ടതു മിഷിഗണിലെ ആൽബിയോണിൽ വച്ചോ അല്ലെങ്കിൽ മിഷിഗണിലെ പൊക്കഗോണിൽ വച്ചോ അല്ലെങ്കിൽ വിസ്കോണ്‍സിനിലെ സ്റ്റർജിയോണ്‍ തീരത്തിൽ വച്ചോ ആണ്. ഈ മൂന്നു പട്ടണങ്ങളും തങ്ങളെ ഈ ഗാനത്തിൻറെ ജന്മസ്ഥലമായി അവകാശപ്പെടുന്നു. സൈമണ്‍ സഖറിയ, 2013.

ഛായാചിത്രം
ജോർജ്ജ് ബന്നാർഡ് (1873-1958)

കഷ്ടമായ് നിന്ദയായ്, ദൂരെയാ കുന്നിന്മേൽ
കാണ്മൂനാം ആ പാഴ് ക്രൂശതിനെ.
സ്നേഹിപ്പൂ അതിനെ, സർവ്വത്തിൽ സർവ്വമായ്
രക്ഷിപ്പതു വൻ പാപികളെ

പല്ലവി

പ്രശംസിക്കും ഞാൻ പാഴ് ക്രൂശതിൽ
വെടിയും മഹത്വമെല്ലാംഞാൻ
പാഴ് ക്രൂശതിൽ ചേർന്നിരിക്കും
കിരീടം ഞാൻ പ്രാപിപ്പോളം

ലോകത്തിൻ നിന്ദയാം ജീർണ്ണമാം ക്രൂശതോ
ആകർഷിക്കുന്നതേറ്റമെന്നെ
കാൽവറി കുന്നതിൽ, എൻ പാപം പോക്കാനായ്
യാഗമായ് ദൈവ കുഞ്ഞാടായോൻ

പാഴ് ക്രൂശിൽ കാണ്മൂ ഞാൻ, ദിവ്യമാം ചോരയെ
അത്യത്ഭുതമാം തൻ സ്നേഹത്തെ
എന്നെ വീണ്ടീടുവാൻ എൻ പാപം മോചിപ്പാൻ
മരിച്ചവൻ ആ പാഴ് ക്രൂശതിൽ

പാഴ് ക്രൂശിൻ സാക്ഷിയായ് പാർക്കും വിശ്വസ്തനായ്
സന്തോഷമായ് ഞാൻ ഏൽക്കും നിന്ദ
അന്നൊരു നാളതിൽ എന്നെ ചേർത്തീടുമേ
മഹത്വമെനിക്കേകീടുമേ