പിന്നെ അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ അന്വേഷിച്ചു കൊള്ളാമെന്നും…ഒരു നിയമം ചെയ്തു.@2 ദിനവൃ‍ത്താന്തം 15:12-14
ഛായാചിത്രം
റവ. തോമസ്‌ കോശി (1857-1940)

ഫിലിപ്പ് ഡോഡ്രിജ്ജ് (1702-1751) (O Happy Day), മരണാനന്തരം 1755 -ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ‘വെസ്ലിയന്‍ സേക്രഡ് ഹാര്‍പ്പ്’-ല്‍ നിന്നും പകര്‍ത്തിയ പല്ലവി. എഴുതിയ വര്‍ഷം: 1847. റവ. തോമസ്‌ കോശി (1857-1940). ബ്രിട്ടനിലെ ആല്‍ബെര്‍ട്ട് രാജകുമാരന്‍ തന്റെ മക്കളുടെ സ്ഥിരീകരണ ചടങ്ങില്‍ ഈ ഗാനം ആലപിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

അജ്ഞാതം; പല്ലവി കര്‍ത്താവ്‌: എഡ്വേര്‍ഡ് ഇ. റിമ്പോള്‍ട്ട്, 1854 (🔊 pdf nwc).

ഛായാചിത്രം
ഫിലിപ്പ് ഡോഡ്രിജ്ജ് (1702-1751)

എന്‍ രക്ഷകാ! എന്‍ ദൈവമേ! നിന്നിലായ നാള്‍ ഭാഗ്യമേ
എന്നുള്ളത്തിന്‍ സന്തോഷത്തെ എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ

പല്ലവി

ഭാഗ്യ നാള്‍ ! ഭാഗ്യ നാള്‍ ! യേശു എന്‍ പാപം തീര്‍ത്ത നാള്‍
കാത്തു പ്രാര്‍ത്ഥിക്കാറാക്കി താന്‍ ‍, ആര്‍ത്തുഘോഷിക്കാറാക്കി താന്‍
ഭാഗ്യ നാള്‍ ! ഭാഗ്യ നാള്‍ ! യേശു എന്‍പാപം തീര്‍ത്ത നാള്‍

വന്‍ക്രിയഎന്നില്‍ നടന്നു കര്‍ത്തന്‍ എന്റെ ഞാന്‍ അവന്റെ
താന്‍ വിളിച്ചു ഞാന്‍പിന്‍ചെന്നു സ്വീകരിച്ചു തന്‍ ശബ്ദത്തെ

സ്വസ്ഥം ഇല്ലാത്തമനമേ കര്‍ത്തനില്‍ നീ അശ്വസിക്ക
ഉപേക്ഷിയാതെ അവനെ, തന്‍നന്മകള്‍ സ്വീകരിക്ക

സ്വര്‍പ്പുരം ഈ കരാറിന്നു സാക്ഷിനില്‍ക്കുന്നെന്‍ മനമേ
എന്നും എന്നില്‍ പുതുക്കുന്നു നന്മുദ്ര നീ ശുദ്ധാത്മാവേ

സൗഭാഗ്യം നല്‍കും ബാന്ധവം വാഴ് ത്തും ജീവകാലമെല്ലാം
ക്രിസ്തേശുവില്‍ എന്‍ ആനന്ദം പാടും ഞാന്‍അന്ത്യകാലത്തും