അവര്‍ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിനു മീതെ വന്നു നില്‍ക്കുവോളം അവര്‍ക്ക് മുമ്പായി പൊയ്ക്കൊണ്ടിരുന്നു.@മത്തായി 2:9

.

അടസ്റ്റ് ഫിഡില്‍‌സ്, പലവിധത്തില്‍ ജോണ്‍ വെയ്ഡ്, ജോണ്‍ റീഡിംഗ്, അഥവാ സിമാവോ പോര്‍ടോഗാലോവുമായി കടപ്പാട് (🔊 pdf nwc).

വിശ്വാസികളെ! വാ തുഷ്ടമാനസരായ്
വന്നീടുക വാ, നിങ്ങള്‍ ബേതലഹേമില്‍
വാ, വന്നു വാഴ്ത്തിന്‍ ത്രിവിഷ്ടപരാജന്‍!

ഹാ! വേഗം വന്നു പാടീന്‍
ഹാ!വേഗം വന്നു വാഴ്ത്തീന്‍
ഹാ!വേഗം വന്നു വാഴ്ത്തീന്‍- കര്‍ത്താവേ

ദേവാധി ദേവന്‍ ശ്രീയേശു കര്‍ത്താവ്
ഈ ലോകേ വന്നുദിച്ചു കന്യകയില്‍
രാജാധിരാജന്‍ സൃഷ്ടിയല്ല ജാതന്‍-

മാലാഖമാരോടു മേളം കൂടി പാടീന്‍
സ്വര്‍ലോക നിവാസികളെ പാടീന്‍
മഹോന്നതത്തില്‍ ദൈവത്തിനു സ്തോത്രം-

ഈ ഭൂമില്‍ ജാതന്‍ പ്രഭയേറും രാജന്‍
ഈശോ തമ്പുരാനു സ്തോത്രം പാടീന്‍
പാരിലുള്ളോരെ വന്ദനം കരേറ്റിന്‍-