പിന്നെ അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ അന്വേഷിച്ചു കൊള്ളാമെന്നും…ഒരു നിയമം ചെയ്തു.@2 ദിനവൃ‍ത്താന്തം 15:12–14
ഛായാചിത്രം
റവ. തോമസ്‌ കോശി
1857–1940

ഫിലിപ്പ് ഡോഡ്രിജ്ജ് (1702–1751) (O Happy Day), മരണാനന്തരം 1755 -ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ‘വെസ്ലിയന്‍ സേക്രഡ് ഹാര്‍പ്പ്’-ല്‍ നിന്നും പകര്‍ത്തിയ പല്ലവി. എഴുതിയ വര്‍ഷം: 1847. റവ. തോമസ്‌ കോശി (1857–1940). ബ്രിട്ടനിലെ ആല്‍ബെര്‍ട്ട് രാജകുമാരന്‍ തന്റെ മക്കളുടെ സ്ഥിരീകരണ ചടങ്ങില്‍ ഈ ഗാനം ആലപിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

അജ്ഞാതം; പല്ലവി കര്‍ത്താവ്‌: എഡ്വേര്‍ഡ് ഇ. റിമ്പോള്‍ട്ട്, 1854 (🔊 pdf nwc).

ഛായാചിത്രം
ഫിലിപ്പ് ഡോഡ്രിജ്ജ്
1702–1751

എന്‍ രക്ഷകാ! എന്‍ ദൈവമേ! നിന്നിലായ നാള്‍ ഭാഗ്യമേ
എന്നുള്ളത്തിന്‍ സന്തോഷത്തെ എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ

പല്ലവി

ഭാഗ്യ നാള്‍! ഭാഗ്യ നാള്‍! യേശു എന്‍ പാപം തീര്‍ത്ത നാള്‍
കാത്തു പ്രാര്‍ത്ഥിക്കാറാക്കി താന്‍ ‍, ആര്‍ത്തുഘോഷിക്കാറാക്കി താന്‍
ഭാഗ്യ നാള്‍! ഭാഗ്യ നാള്‍! യേശു എന്‍പാപം തീര്‍ത്ത നാള്‍

വന്‍ക്രിയഎന്നില്‍ നടന്നു കര്‍ത്തന്‍ എന്റെ ഞാന്‍ അവന്റെ
താന്‍ വിളിച്ചു ഞാന്‍പിന്‍ചെന്നു സ്വീകരിച്ചു തന്‍ ശബ്ദത്തെ

സ്വസ്ഥം ഇല്ലാത്തമനമേ കര്‍ത്തനില്‍ നീ അശ്വസിക്ക
ഉപേക്ഷിയാതെ അവനെ, തന്‍നന്മകള്‍ സ്വീകരിക്ക

സ്വര്‍പ്പുരം ഈ കരാറിന്നു സാക്ഷിനില്‍ക്കുന്നെന്‍ മനമേ
എന്നും എന്നില്‍ പുതുക്കുന്നു നന്മുദ്ര നീ ശുദ്ധാത്മാവേ

സൗഭാഗ്യം നല്‍കും ബാന്ധവം വാഴ് ത്തും ജീവകാലമെല്ലാം
ക്രിസ്തേശുവില്‍ എന്‍ ആനന്ദം പാടും ഞാന്‍അന്ത്യകാലത്തും