പിന്നെ ഞാൻ…ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.@വെളിപ്പാടു 5:11
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ചാൾസ് വെസ്ലി, 1739 (O for a Thousand Tongues to Sing); സൈമണ്‍ സഖറിയ, 2013. താൻ ക്രിസ്തുവിലേക്കു മാനസാന്തരപ്പെട്ടു വന്നതിന്റെ ഒന്നാം വാർഷീകം ഓർമ്മിക്കാനായി വെസ്ലി ഈ ഗാനം രചിച്ചു. അദ്ദേഹത്തിന്റെ ഡയറിയിൽ അദ്ദേഹം കുറിച്ചു.

അസ്മോണ്‍, കാൾ ജി. ഗ്ലാസർ, 1828; ക്രമീകരണം ചെയ്തത് ലോവൽ മേസണ്‍, മോഡേണ്‍ സാമിസ്റ്റ്, 1839 (🔊 pdf nwc).

ഞായറാഴ്ച, മേയ് മാസം 21, 1738. ദൈവവരവും പ്രതീക്ഷിച്ചു ഞാൻ നടന്നു. ഒമ്പതോടെ എന്റെ സഹോദരനും മറ്റു കൂട്ടുകാരും വന്നു പരിശുദ്ധാത്മാവിനു ഒരു ഗാനം പാടി. എന്റെ പ്രത്യാശയും ആശ്വാസവും ഇതോടെ വർദ്ധിച്ചു. ഏകദേശം അര മണിക്കൂറിനകം അവർ യാത്രയായി. താഴെ പറയും പ്രകാരം ഞാൻ പ്രാർത്ഥിക്കുവാൻ ആരംഭിച്ചു: യേശുവേ നീ എന്റെ അടുക്കൽ വരാം എന്നു അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാൻ എന്റെ ആശ്വാസപ്രദനെ നിന്റെ അടുക്കൽ അയക്കാമെന്നു അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ. ഞാനും എന്റെ പിതാവും നിന്റെ അടുക്കൽ വന്നു പാർക്കും എന്നും നീ പറഞ്ഞിട്ടുണ്ടല്ലോ. നീ നുണ പറയാൻ കഴിയാത്ത എന്റെ ദൈവമാകുന്നു, നിന്റെ സത്യമായ വാഗ്ദത്വത്തിൽ പൂർണ്ണമായ് നമ്പുന്നു. നിന്റെ സമയത്തിലും വിധത്തിലും നീ അത് പൂർത്തിയാക്കേണമേ…" ഇങ്ങിനെ പ്രാർത്ഥിച്ചിട്ടും ക്രൂരമായ എതിർപ്പും അവിശ്വാസവും അനുഭവപ്പെട്ടു. എന്നാൽ ദൈവാത്മാവ് എന്റെ അത്മാവിനോടും പൈശാചികമായ ചിന്തകളോടും പോരാടി അല്പാപം ആയി എന്നിലെ ഇരുളും അവിശ്വാസവും തുരത്തിക്കളഞ്ഞു.എങ്ങിനെ എന്നും എപ്പോൾ എന്നും ഞാൻ അറിയാതെ എനിക്കു ബോദ്ധ്യം വരികയും ഉടനെ മദ്ധ്യസ്ഥതയിലേക്ക് പ്രവേശിക്കയും ചെയ്തു.

ആയിരം നാവാൽ പാടിടും എന്നു തുടങ്ങുന്ന ആദ്യ ചരണം വെസ്ലിയുടെ ആദ്യ കവിതയിൽ എഴാമത്തേതാണു. 1740ൽ 'ഹിംസ് ആൻഡ് സേക്രഡ് പോയം'സിൽ ഈ കൃതി ആദ്യമായി പ്രത്യക്ഷപ്പെട്ടു.

ആ-യിരം നാവാൽ പാടിടും
എൻ രക്ഷകൻ സ്തുതി
ദൈവമഹ-ത്വം രാജനു
നിൻ കൃപയിൻ ജയം

കാരുണ്യവാനാം ദൈവമേ
ഘോഷിപ്പാൻ ശകതി താ
ഭൂ-ലോകമെങ്ങും ഘോഷിപ്പാൻ
നിൻ നാമത്തിൻ സ്തുതി

ഭയം നീക്കും യേശു നാമം
ആകുലം പോക്കീടും
പാപിക്കതു ഇമ്പസ്വരം
ദേഹത്തിനു സൌഖ്യം

പാപശക്തി താൻ തകർക്കും
സ്വാതന്ത്ര്യം ഏകുമേ
തൻ രക്തമോ വെണ്മയാക്കും
എനിക്കതു സ്വന്തം

താൻ കല്പിക്കും ഞാൻ ശ്രദ്ധിക്കും
പുതുജീവൻ നൽകും
ദുഖിക്കുന്നോർ ആനന്ദിക്കും
വിശ്വസിക്കുമവർ

ഊമരും ബധിതരുമെ
തൻ നാമം വാഴ്ത്തീടിൻ
കുരുടരേ മുടന്തരേ
ആനന്ദിപ്പിൻ മോദാൽ

നിൻ തലയോ ക്രിസ്തുവത്രേ
നിൻ പാപം മോചിച്ചു.
താഴെയത്രേ നിൻ സ്വർപുരി
സ്വർ സ്നേഹം നിൻ സ്വന്തം

മഹത്വം സ്നേഹം സ്തുതിയും
എന്നും ദൈവത്തിനു
വാനത്തിലും ഭൂമിയിലും
ശുദ്ധർ ചൊല്ലും സ്തുതി

ഉയർത്തിതാ നീതി സൂര്യൻ
ഇന്നെന്ന സുദിനേ
ഇരുൾ നിറഞ്ഞ ആത്മാവിൽ
നിറച്ചവൻ ശാന്തി

കലാശിച്ചു കഠോരപോർ
എൻ വ്യാകുലം പോക്കി
പുതു ജീവൻ പ്രാപിച്ചു ഞാൻ
പുതിയ ജീവിയായ്

എൻ ഹൃദയേ വിശ്വസിച്ചു
ദിവ്യ വിശ്വാസത്താൽ
ശുദ്ധാത്മാവേ സ്വീകരിച്ചു
രക്ഷകനെൻ സ്വന്തം

എൻ അനുഭവം തൻ രക്തം
ആത്മാവിൽ പുരട്ടി
ദൈവപുത്രൻ സ്നേഹിച്ചെന്നെ
എനിക്കായ് മരിച്ചു

തൻ വാഗ്ദത്തം സുസ്ഥിരമാം
ഞാൻ വിശ്വസ്തനാകും
സ്വർഗ്ഗമെൻ പാപം മോചിച്ചു
എൻ ഹൃത്തിൽ കുറിച്ചു

ഭൂലോകരെ നോക്കവനിൽ
ദൈവത്തെ വീക്ഷിപ്പിൻ
രക്ഷപ്പെടിൻ വിശ്വാസത്താൽ
കൃപയാൽ പ്രാപിപ്പിൻ

യാഗമായ കുഞ്ഞാടിന്മേൽ
നിൻ പാപത്തെ കാണ്‍ക
എല്ലാർക്കുമായ് യാഗമായോൻ
തൻ ആത്മാവെ നല്കി

പാപ ഉറക്കം വിട്ടിടിൻ
ദൈവം നല്കും ശോഭ
പാപത്തെ നീക്കി വെണ്മയായ്
തീർത്തീടും നിന്നെ താൻ

പാതകരെ പാപികളെ
വന്നാർത്തു ഘോഷിപ്പിൻ
നിനയ്കായും എനിക്കായും
മരിച്ചു രക്ഷകൻ

നിൻ പാപം മോചിച്ചെന്നു നീ
അറിഞ്ഞാശ്വസിപ്പിൻ
സ്വർഗ്ഗേ സ്നേഹം ഭൂവിൽ സ്വർഗ്ഗം
സ്വർ സ്നേഹം നിൻ ഭാഗ്യം