അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.@യെശയ്യാവ് 7:14
ഛായാചിത്രം
ജോണ്‍ എം. നീൽ
1818–1866

നിരവധി കീർത്തനങ്ങൾ സമാഹരിച്ച് 12-മതു നൂറ്റാണ്ടിൽ ഒരു അജ്ഞാത രചയിതാവിനാൽ എഴുതപ്പെട്ടു. (വെനി, വെനി, ഇമ്മാനുവേൽ); ലാറ്റിനിൽ നിന്നും ഇംഗ്ലീഷിലേക്കു തർജ്ജിമ ചെയ്തതു ജോണ്‍ എം. നീൽ, മെഡീവൽ ഹിംസ്, 1851. നീലിന്റെ ആദ്യത്തെ തർജ്ജിമ, അടുത്തു വരിക, അടുത്തു വരിക, ഇമ്മാനുവേൽ" എന്നാണു തുടങ്ങുന്നതു. തർജ്ജിമ: അജ്ഞാതൻ. 2,7,8, ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2014.

വെനി ഇമ്മാനുവേൽ 15-മതു നൂറ്റാണ്ടിൽ ഫ്രഞ്ജ് ഫ്രാൻസിസ്കൻ കന്യാസ്ത്രീകളുടെ ഘോഷയാത്ര'യിൽ നിന്നും ('ലിബ്ര മി' എന്ന ശവസംസ്കാരഗീതത്തിനോട് അവലംബം); 'ഹിമ്നൽ നോട്ടഡ്' ഭാഗം 2. എഴുതിയത്, തോമസ് ഹെൽമോർ (ലണ്ടൻ: 1856) (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

നിരവധി പ്രവചനങ്ങളെ പ്രമേയമാക്കിയുള്ളതാണു ഇതിന്റെ വരികൾ.

യെശയ്യാവ് 7:14 നെ ആസ്പദമാക്കിയാണ് തലക്കെട്ട്‌ കൊടുത്തിട്ടുള്ളതു. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. 'ഇമ്മാനുവേൽ' എന്നാൽ എബ്രായ ഭാഷയിൽ ' ദൈവം നമ്മോടു കൂടെ' എന്നാണു അർത്ഥം.

യിശ്ശായി ദണ്ഡേ എന്നത് യെശയാവ് 11:1 ന്റെ പ്രതിപാദ്യം ആണു. എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും യിശ്ശായി, യിസ്രായേലിലെ രണ്ടാമത്തെ രാജാവായിരുന്ന ദാവീദിന്റെ പിതാവായിരുന്നു.

അരുണോദയമേ എന്നത് സ്നാപക യോഹന്നാന്റെ പിതാവായ സെഖര്യാവിൽ നിന്നും ആണു വരുന്നത്, ലൂക്കോസ് 1:78. ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ചു

ദാവീദിൻ സുതനേ തുറക്കെങ്ങൾ ഭവനം എന്നത് യെശയ്യാവ് 22:22 ന്റെ പരാമർശ്ശം ആണു. ഞാൻ ദാവീദുഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വയ്ക്കും;" ഇത് കൂടുതലായി സൂചിപ്പിക്കുന്നത്, യെശയ്യാവ് 9:6 നെ ആണ്. "ആധിപത്യം അവന്റെ തോളിൽ ഇരിക്കും.

വാ! വരിക ഇമ്മാ-നുവേൽ കേഴുന്നടിമ യി-സ്രായേൽ
ദേവസുതാ വന്ന-വരെ അടിമ നീക്കി പാ-ലിക്ക.

പല്ലവി

പാടിൻ പാടിൻ ഹേ യി-സ്രായേൽ
വരും നിനക്കിമ്മാ-നുവേൽ.

വാ! വാനിലെ വിജ്ഞാ-നമെ, സർവ്വവും പാലിക്കു-ന്നോനേ
പോകേണ്ടും പാത കാ-ണുവാൻ, ജ്ഞാനം ഞങ്ങൾക്കി-ന്നേ-കുകേ.

യിശ്ശായി ദണ്ഡേ, മ-ക്കളെ പിശാചിൽ നിന്നു ര-ക്ഷിക്ക
മരണപാതാള-ങ്ങൾ മേൽ അവർക്കു ജയം നല്-കുകേ.

അരുണോദയമെ-വന്നു തോഷിപ്പിക്കെങ്ങ-ളു-ള്ളത്തെ
പാലിക്ക രാവിൻ മേ-ഘത്തെ ചാവിൻ ഘോര നിഴൽ- മാറ്റി.

ദാവീദിൻ സുതനെ-വന്നു തുറക്കെങ്ങൾ സ്വർ ഭ-വനം
ഉന്നതി മാർഗ്ഗം തെ-ളിക്ക, ദുർഗ്ഗതിവാതില-ടക്ക.

വാ! വരിക ശക്തി-കർത്താ ജോതിർമേഘത്തിലാ-ദരം
ഗോത്രങ്ങൾക്കു സീനാ-യിമേൽ ധർമ്മശാസ്ത്രം പണ്ടേ-കിയോൻ.

യിശ്ശായി വേരേ, നീ-തന്നെ, ദൈവമക്കൾക്കു മാതൃക
സർവ്വരുമേ കേഴു-ന്നിതാ, നമിക്കുംനിന്നെ ജ്ഞാ-നികൾ.

വാ! ലോകത്തിൻ പ്രത്യാ-ശയെ, യോജിപ്പിക്കെങ്ങൾ മാ-നസം;
ഭിന്നത നീക്കി ശാ-ന്തിയെ ഞങ്ങൾക്കു നല്ക രാ-ജനേ.