ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും.@യോഹന്നാൻ 14:12

അജ്ഞാതം.

പ്രൊട്ടക്ഷൻ, 'എ കമ്പയിലേഷൻ ഓഫ് ജന്വിൻ ചർച്ച് മ്യൂസിക്ക്' ൽ നിന്നും. ജോസഫ് ഫങ്ക് (വിഞ്ചസ്റ്റർ, വെർജ്ജീനിയ: ജെ. ഡബ്ള്യൂ. ഹോളിസ്, 1832) (🔊 pdf nwc).

ഞാനെന്നും എൻ യേശുരക്ഷതാവിലും
താൻ അരുളിയ തേന്മൊഴികൾ എല്ലാം
എന്നിലും വസിച്ചീടുന്നാകിൽ അവൻ
തന്നീടും എപ്പോഴും എൻ യാചനകൾ

ക്രിസ്തുവിൻ നാമത്തിൽ എന്നപേക്ഷകൾ
നിത്യവും ഞാൻ കഴിച്ചീടുകിൽ താതൻ
തന്നുടെ മഹത്വത്തിന്നായിട്ടവൻ
തന്നീടും എപ്പോഴും എൻ യാചനകൾ

ദൈവത്തിൻ വിലയേറും വാഗ്ദത്തങ്ങൾ
ജീവവിശ്വാസത്താൽ പിടിച്ചു കൊണ്ടു
തന്നോട് ധൈര്യമായി മുട്ടിക്കിൽ യേശു
തന്നീടും എപ്പോഴും എൻ യാചനകൾ

വിശുദ്ധദൈവേഷ്ടമായുള്ളവ ഞാൻ
യേശുവോടു ചോദിച്ചു ക്ഷമയോടെ
തന്നുടെ മുമ്പിൽ കാത്തിരുന്നാൽ
അവൻ തന്നീടും എപ്പോഴും എൻ യാചനകൾ

മറ്റുള്ളെല്ലാവരോടും അവരുടെ
കുറ്റങ്ങളെ ക്ഷമിച്ചവരെ സദാ
എന്നെപ്പോലെ തന്നെ സ്നേഹിക്കിൽ
യേശു തന്നീടും എപ്പോഴും എൻ യാചനകൾ

ദൈവാത്മാവെന്നേ പഠിപ്പിച്ചു തന്നെ
ദിവസവും ഞാൻ അനുസരിക്കുകിൽ
എന്നുടെ പ്രിയ രക്ഷകനേശു താൻ
തന്നീടും എപ്പോഴും എൻ യാചനകൾ