യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും, ഞാന്‍ ശരണമാക്കുന്ന എന്റെ പാറയും ആകുന്നു.@സങ്കീര്‍ത്തനങ്ങള്‍ 18:2
ഛായാചിത്രം
മഹാ കവി ശ്രീ കെ.വി. സൈമണ്‍ (1883-1944)

മഹാ കവി ശ്രീ കെ.വി. സൈമണ്‍.

ജോസഫ് പേറി, 1879 (🔊 pdf nwc).

ഛായാചിത്രം
ജോസഫ് പേറി (1841-1903)

ദൈവത്തില്‍ ഞാന്‍ കണ്ടൊരു -നിര്‍ഭയമാം പാര്‍പ്പിടം
ഇത്രസൗഖ്യം എങ്ങുമേ- കാണുന്നില്ല സാധു ഞാന്‍

പല്ലവി

തന്റെ ചിറകിന്നു കീഴ് ദുര്‍ഘടങ്ങള്‍ നീങ്ങി ഞാന്‍
വാഴുന്നെന്തു മോദമായ്- പാടും ഞാന്‍ അത്യുച്ചമായ്

തന്റെ നിഴലിന്നു കീഴ് ഛഹ്നനായ് ഞാന്‍ പാര്‍ക്കയാല്‍
രാപ്പകല്‍ ഞാന്‍ നിര്‍ഭയന്‍ -ഭീതി ദൂരെ മാഞ്ഞുപോയ്

തന്റെ

ഘോര മഹാ മാരിയോ കൂരിരുട്ടിന്‍ വേളയോ
ഇല്ല തെല്ലും ചഞ്ചലം നാഥനുണ്ടു കൂടവെ

തന്റെ

ആയിരങ്ങളെന്നുടെ നേര്‍ക്കു വന്നെതിര്‍ക്കിലും
വീതിയുള്ള പക്ഷങ്ങള്‍ സാധുവേ മറച്ചിടും

തന്റെ

സ്നേഹശാലി രക്ഷകന്‍-ഖേടകം താന്‍ സത്യമാം
എന്റെ ചങ്കിലുണ്ടിതാ രക്ഷിതാവിന്‍ പേര്‍ സദാ!-

തന്റെ