എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു.@ഗലാത്യർ 3: 11

അജ്ഞാതം.

ഫിലിപ്പ് ബി. ബ്ലിസ്സ്, 1870 (🔊 pdf nwc).

ഛായാചിത്രം
ഫിലിപ്പ് ബി. ബ്ലിസ്സ് (1838-1876)

നീതിമാൻ ജീവിക്കും വിശ്വാസത്താൽ
വേദമരുളീടു-ന്നീവിധത്തിൽ
ആകാശഭൂമികൾ മാറിപ്പോകും
എങ്കിലും ദൈവത്തിൻ വാക്കു നിൽക്കും

പല്ലവി

വിശ്വാസം മൂ-ലം ജീവിക്കുന്നു, ജീവിക്കുന്നു, ജീവിക്കുന്നു
വിശ്വാസം മൂ-ലം ജീവിക്കുന്നു, നീതിമാൻ സർവ്വദാ

നീതിമാൻ ജീവിക്കും വിശ്വാസത്താൽ
ന്യായത്താൽ എൻ സ്വയം ക്രൂശതിന്മേൽ
ക്രിസ്തുവിൻ മൃത്യുവിൽ ഞാൻ മരിച്ചു,
കർത്തനൊന്നിച്ചു ഞാ-നും ഉയിർത്തു.

നീതിമാൻ ജീവിക്കും വിശ്വാസത്താൽ
ക്രിസ്തു ജീവിക്കുന്നു എന്നിൽ ഇപ്പോൾ;
താൻ എൻ സ്വയ-മതിൻ സ്ഥാനത്തെന്നും
മന്നവനായുള്ളിൽ വാണീടേണം

നീതിമാൻ ജീവിക്കും വിശ്വാസത്താൽ
സന്തതം രക്ഷകനേശു തന്നിൽ,
ജീവവിശ്വാസത്താൽ ക്രൂശിതമാം
ജീവിതം സാദ്ധ്യമാം സർവ്വ നാളും

നീതിമാൻ ജീവിക്കും വിശ്വാസത്താൽ
നാൾ തോറും ആത്മവ്യാ-പാരമതാൽ;
ശക്തിയായ് രൂപാന്ത-രപ്പെടുവാൻ
അർപ്പിതനാകേണം പൂർണ്ണമായ് ഞാൻ

നീതിമാൻ ജീവിക്കും വിശ്വാസത്താൽ
ക്രിസ്തു സദാ പ്രവ-ർത്തിക്കുന്നതാൽ
നിത്യം തൻ ശക്തിയിൽ ആശ്രയിക്കിൽ
പൂർത്തിയാക്കും അവൻ എല്ലാം എന്നിൽ