ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിർബന്ധിച്ചു.@ലൂക്കോസ് 24:29
ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍ (1867-1921)

വോല്‍ബ്രീറ്റ് നാഗല്‍ (1867-1921).

റോബർട്ട് ലോറി (🔊 pdf nwc).

ഛായാചിത്രം
റോബർട്ട് ലോറി (1826-1899)

നീ കൂടെ പാർക്കുക എൻ യേശു രാജനേ !
നിൻ ദിവ്യ പ്രതിമ എന്നിൽ തികയ്ക്കുകേ

പല്ലവി

നീ കൂടെ പാർത്തിടേണം നിത്യം കാത്തിടേണം
എപ്പോഴും നിറയ്ക്കേണം നിൻ ആത്മാവാൽ

നീ കൂടെ പാർക്കുക സാത്താൻ പരീക്ഷിക്കിൽ
ഒരാപത്തും ഇല്ലാ നിൻ സന്നിധാനത്തിൽ-

നീ കൂടെ പാർക്കുക ഈ ലോകമദ്ധ്യത്തിൽ
നീ പ്രാപ്തൻ രക്ഷകാ കാപ്പാൻ നിൻ സത്യത്തിൽ

നീ കൂടെ പാർക്കുക എന്നാൽ കഷ്ടത്തിലും
ഞാൻ ക്ഷീണത വിനാ നിൻ സ്നേഹം പുകഴ്ത്തും-

നീ കൂടെ പാർക്കുക വിശ്വാസസാക്ഷിയ്കായ്
എപ്പോഴും ധൈര്യം താ- താ ജ്ഞാനത്തിന്റെ വായ്-

നീ കൂടെ പാർക്കുക എന്നിൽ ഒരറിവും
ഇല്ല നിന്നിലല്ലാതില്ലൊരു കഴിവും-

നീ കൂടെ പാർക്കുക വിട്ടാലും ഏവരും
നീ എന്നെ കൈവിടാതെന്നേക്കും സ്നേഹിക്കും-

നീ കൂടെ പാർക്കുക വന്നാലും മരണം
എൻ ജീവനായകാ! നീ അന്നും ശരണം