അവന്‍ എന്നോട്: എന്റെ കൃപ നിനയ്ക്ക് മതി. എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞു വരുന്നു@2 കൊരിന്ത്യര്‍ 12:9
ഛായാചിത്രം
ഫീബി പി. നേപ്
1839–1908

രചയിതാവ് അജ്ഞാതം 1938 ല്‍ വിശുദ്ധ ഗീതങ്ങള്‍ ളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പുസ്തകം ടി. പി. വര്‍ഗ്ഗീസ് M. A. B. Paed (Toronto) L. T (ടൊറന്റോ). കുന്നംകുളം എ. ആര്‍.പി. പ്രസ്സില്‍ അച്ചടിച്ചത്. ഗീതം നമ്പര്‍. 235.

ഫീബി പി. നേപ് (🔊 pdf nwc).

നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ
നീ സര്‍വ്വ ശക്തന്‍ തന്നെ പരാ! നീ മതി സാധുവിന്നു സദാ

നീയോഴിഞ്ഞാരും വേണ്ടെനിക്ക്
നിന്‍ കൃപയേറെ താ പരനെ (2)

നീ മതിയായ ദൈവമല്ലോ- സര്‍വ്വവും നിന്നാല്‍ സാദ്ധ്യമല്ലോ
നീയെന്നെ വീണ്ടെടുത്തതിനാല്‍- നീയെന്റെ ശക്തിയായതിനാല്‍

നീ മതിയായ ദൈവമല്ലോ- നിന്തിരുനാമം ശുദ്ധമല്ലോ
ലജ്ജപ്പെടാത്തോര്‍ സാക്ഷിയായി - ലോകത്തിലെന്നെ കാക്കേണം നീ.

നീ മതിയായ ദൈവമല്ലോ- എന്റെ വിശ്വാസം നിന്നിലല്ലോ
നിന്‍ കൃപയെനിക്കുമതിയെ- എന്തുവന്നാലും എന്‍ നിധിയെ

നീ മതിയായ ദൈവമല്ലോ- സര്‍വ്വ സമ്പൂര്‍ണ്ണന്‍ ആകുന്നല്ലോ
നീ എനിക്കായി ജീവിക്കുന്നു- നിങ്കല്‍ എല്ല്ലാം ഇന്നേല്പിക്കുന്നു.

നീ മതിയായ ദൈവമല്ലോ- ജീവമൊഴികള്‍ നിന്നിലല്ലോ
നിന്നെ വിട്ടെങ്ങു പോകുമെങ്ങള്‍- നിന്നിലുണ്ടെന്നും ആശിഷങ്ങള്‍