ഒരു ഇടയനെപ്പോലെ അവന്‍ തന്റെ ആട്ടിന്‍കൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തില്‍ എടുത്തു മാര്‍വിടത്തില്‍ ചേര്‍ത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.@യെശയ്യാവ് 40:11
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ക്ലിലാണ്ട് ബി. മെക്കഫീ, 1903 (Near to the Heart of God). തന്റെ സഹോദരന്റെ രണ്ടു ചെറു പുത്രിമാര്‍ 'ഡിപ്ത്തീരിയ' ബാധയാല്‍ ഇരുപത്തിനാല് മണിക്കൂര്‍ ഇടവിട്ട്‌ മരിച്ചു പോയപ്പോള്‍ അദ്ദേഹം ഈ വരികള്‍ എഴുതി. മിസ്സൂറിയിലെ പാര്‍ക്ക് വില്‍, പാര്‍ക്ക് കോളേജ് ക്വയര്‍ ഈ ഗീതം അവരുടെ ശനിയാഴ്ചയിലെ പരിശീലനത്തിന് ആലപിച്ചപ്പോള്‍ വളരെ വികാരഭരിതരായി. അവര്‍ 'ഹോവേഡു മക്കഫീയുടെ' പകര്‍ച്ച രോഗത്താല്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഭവനത്തിന്നു അടുത്തു പോയി ജാലകത്തിന്നു പുറത്തു നിന്നു ഈ ഗീതം ആലപിക്കയുണ്ടായി. സൈമണ്‍ സഖറിയ, 2012.

ക്ലിലാണ്ട് ബി. മെക്കഫീ (🔊 pdf nwc).

ഛായാചിത്രം
ക്ലിലാണ്ട് ബി. മെക്കഫീ
1866–1944

നല്‍ ശാന്തമായ് വിശ്രമിപ്പാന്‍
ദൈവത്തിന്‍ മാര്‍വ്വിടം
പാപമേശാത്ത പാര്‍പ്പിടം
ദൈവത്തിന്‍ മാര്‍വ്വിടം

പല്ലവി

ഓ ദൈവ പുത്രന്‍ യേശു
ലോകത്തിന്‍ രക്ഷകന്‍
ദൈവത്തിന്‍ മാര്‍വ്വണക്ക
വന്നിടും എഴകളെ

ആശ്വാസമാം മാധുര്യമാം
ദൈവത്തിന്‍ മാര്‍വ്വിടം
രക്ഷകനെ കാണുന്നിടം
ദൈവത്തിന്‍ മാര്‍വ്വിടം

പല്ലവി

സ്വതന്ത്രമാകും പാര്‍പ്പിടം
ദൈവത്തിന്‍ മാര്‍വ്വിടം
സന്തോഷം ശാന്തി തിങ്ങിടും
ദൈവത്തിന്‍ മാര്‍വ്വിടം

പല്ലവി