കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും@1 തെസ്സലോനിക്യർ 4: 16

റ്റി. ഡി. ജോർജ്ജ് (1865-1945).

റ്റൂളിയസ് സി. ഓകെയിൻ, 'പ്രഷ്യസ് ഹിംസ്' -ൽ നിന്നും (ഫിലാഡൽഫിയ: ബെഥാനി, സാബത്ത് സ്‌കൂൾ, 1870) (🔊 pdf nwc).

ഛായാചിത്രം
റ്റൂളിയസ് സി. ഓകെയിൻ (1830-1912)

മാനവരെ രക്ഷിച്ചിടുവാനായ്
വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ
ജീവനേകിയോരേശു
ഭൂവിൽ തിരികെ വരും

പല്ലവി

വേഗമേശു രക്ഷകനാഗമിച്ചിടും
മേഘമതാം വാഹനേ- (2)

തൻ ശുദ്ധരെ ആകാശെകൂട്ടുവാൻ
യേശുവരുന്നു താമസം വിനാ
പാർത്തലത്തിൽ നിന്നഹോ
ചേർത്തീടും തൻ സന്നിധൗ

നിങ്ങളുടെ അരകൾ കെട്ടിയും
ഭംഗിയോടെ ദീപം വിളങ്ങിയും
കർത്താവിൻ വരവിന്നായ്
കാത്തീടുവിൻ സർവ്വദാ

കുഞ്ഞാടിന്റെ കല്ല്യാണം വന്നിതാ
കാന്ത അലംകൃതമനോഹരി
ക്ഷണിക്കപ്പെട്ടോരെല്ലാം
ധന്യരഹോ എന്നുമേ