ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.@ഗലാത്യർ 3:13
ഛായാചിത്രം
ഫിലിപ്പ് പി. ബ്ലിസ്സ് (1838–1876)

ഫിലിപ്പ് പി. ബ്ലിസ്സ്, 1876 (My Redeemer).

ഇതു ഒരു പക്ഷെ ബ്ലിസ്സ്, അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയ തീവണ്ടി അപകടത്തിനു മുമ്പായി എഴുതിയ അവസാനത്തെ ഗാനമായിരിക്കാം. ആദ്യം അദ്ദേഹം അപകടത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയെ രക്ഷിപ്പാനുള്ള വിഫലശ്രമത്തിൽ കൊല്ലപ്പെടുകയാണു ഉണ്ടായതു. ഈ ഗാനത്തിന്റെ വരികൾ അപകടത്തിന്നു ശേഷം അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നവയിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. ഫോണോഗ്രാമിൽ ഏറ്റവും ആദ്യമായി ശബ്ദലേഖനം ചെയ്തത് ഈ ഗാനമായിരുന്നു. തോമസ് എഡിസന്റെ പുതിയ കണ്ടുപിടിത്തത്തിന്റെ ന്യൂയോർക്കു പട്ടണത്തിലെ ഒരു പ്രവർത്തനപ്രദർശനവേളയിൽ ജോർജ്ജ് സ്റ്റെബിൻസ് ആണ്‌ ഈ ഗാനം ശബ്ദലേഖനം ചെയ്തതു

ബെൺലി ജെയിംസ് മെക് ഗ്രണഹാൻ, 1877 (🔊 pdf nwc).

ഛായാചിത്രം
ജെയിംസ് മെക് ഗ്രണഹാൻ (1840–1907)

യേശുവെ ഞാൻ സ്തുതിക്കും, തൻ
വാത്സല്യാശ്ചര്യത്തെയും,
എന്നെ ശാപം പോക്കി നേടാൻ
നിന്ദ്യ ക്രൂശിൽ മരിച്ചാൻ.

പല്ലവി

സ്തുതിപ്പിൻ, എൻ രക്ഷകനെ
രക്തത്താലെന്നെ വാങ്ങി
സാധിച്ചു ക്രൂശ്ശിലെൻ ക്ഷമ
ഉദ്ധാരം വീട്ടി വീണ്ടു.

വില തീർത്തു തൻ കൃപയാൽ
വീണ്ടെടുപ്പാൻ എൻ നഷ്ടം
ആശ്ചര്യം ഈ വാർത്ത ഞാനും
ഘോഷിക്കും സദാ പാടി-

മൃത്യു പാപങ്ങൾ മേൽ ജയം
കർത്തൻ കൊടുക്കുന്നെന്നു
എൻ രക്ഷകനെ ഞാൻ വാഴ്ത്തും
തൻ ജയ ശക്തിയെയും-

യേശുവേ ഞാൻ പുകഴ്ത്തും, തൻ
വാത്സല്ല്യാശ്ചര്യത്തെയും
പുത്രനാക്കാൻ, എന്നെക്കൂടെ
മൃത്യുവെന്നുയിർപ്പിച്ചാൻ