എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു.@യോഹന്നാൻ 9:4
ഛായാചിത്രം
ജോർജ്ജ് സി. സ്റ്റെബിൻസ്
1846–1945

ചാൾസ് സി. ലൂഥർ, 1877 (Must I Go, and Empty Handed?). മരണാസന്നനായ ഒരു യുവാവിന്റെ കഥ റവ. എ.ജി. അഫ്ഹേം പറയുന്നതു ലൂഥർ കേൾപ്പാൻ ഇടയായി. അദ്ദേഹം ഒരു ക്രിസ്ത്യാനി ആയിട്ടു ഒരു മാസം മാത്രമേ ആയിരുന്നുള്ളൂ എന്നതിനാൽ കർത്താവിനെ സേവിപ്പാൻ വളരെ കുറച്ചു സമയമേ ലഭിച്ചിരുന്നുള്ളൂ. അദ്ദേഹം പറഞ്ഞു, മരിക്കാൻ എനിക്കു ഭയമില്ല; യേശു എന്നെ രക്ഷിക്കുന്നു. എന്നാൽ ഞാൻ വെറുംങ്കൈ ആയി പോകേണമോ? ഈ സംഭവം ഈ ഗാനം രചിക്കുവാൻ പ്രേരണ നൽകി. ലൂഥർ വരികൾ നൽകിയപ്പോൾ സ്റ്റെബിൻസ് രാഗം രചിച്ചു. സംപൂർണ്ണ ഗാനം 'ഗോസ്പൽ ഹിംസ്'-ൽ പ്രസിദ്ധീകരിച്ചു, നമ്പർ. 3, 1878.

ജോർജ്ജ് സി. സ്റ്റെബിൻസ് (🔊 pdf nwc).

ഛായാചിത്രം
ചാൾസ് സി. ലൂഥർ
1847–1924

വെറും കയ്യായ് ഞാൻ ചെല്ലു-മോ രക്ഷകൻ സന്നി-ധിയിൽ
ഒറ്റ നാളിൻ സേ-വ പോലും കാഴ്ച വെ-ക്കാതെ മുമ്പിൽ

വെറും ക-യ്യായ് ഞാൻ ചെല്ലുമോ ര-ക്ഷകൻ മുമ്പിൽ നിൽപ്പാൻ
ഒ-രു ദേഹി പോ-ലുമില്ലാതെങ്ങനെ വണങ്ങും ഞാൻ

ര-ക്ഷകൻ വീണ്ടെ-ടുത്തതാൽ മൃത്യവെ ഭയമില്ല
വെ-റും കയ്യായ് ത-ന്നെ കാണ്മാൻ ഉണ്ടെനി-ക്കേറ്റം ഭയം

പാ-പം ചെയ്തു നാൾ കഴി-ച്ചതുദ്ധരിച്ചീടാമെങ്കിൽ
ര-ക്ഷകൻ പാദ-ത്തിൽ കാഴ്ച-വെച്ചുപ-യോഗിച്ചീടാം

ശു-ദ്ധരേ വേഗ-മുണർന്നു പകൽ നേരം യ-ത്നിപ്പിൻ
രാ-ത്രിവരും മു-മ്പത്തെ തന്നെ ആത്മ നേട്ടം ചെയ്തീടിൻ.