ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും.@യെശയ്യാവ് 66:12

ഫ്രാന്‍സിസ് ആര്‍. ഹാവെര്‍ഗെല്‍. (Like a River Glorious); "ഹിംസ് ഓഫ് കോണ്‍സിക്രേ ഷന്‍ ആന്‍ഡ്‌ ഫെയ്ത്തി" ല്‍ ആദ്യമായി പുറത്തു വന്നു. ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് റവ. തോമസ്‌ കോശി 1938 ല്‍"വിശുദ്ധ ഗീതങ്ങള്‍" ളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പുസ്തകം ടി. പി. വര്‍ഗ്ഗീസ് എം.എ. ബി.പീടിയാട്രിക്സ് എൽ. റ്റി (ടൊറന്റോ). കുന്നംകുളം എ. ആര്‍.പി. പ്രസ്സില്‍ അച്ചടിച്ചത്. ഗീതം നമ്പര്‍. 234.

വീ വ്വേലി, ജെയിംസ് മൌണ്ടന്‍, 1876 (🔊 pdf nwc).

ഛായാചിത്രം
ഫ്രാന്‍സിസ് ആര്‍. ഹാവെര്‍ഗെല്‍. (1836-1879)

ദൈവസമാധാനം ഇമ്പ നദി പോല്‍
അന്‍പോടൊഴുകുന്നു ശീഘ്രഗതിയായ്
നിറഞ്ഞൊഴുകുന്നു ആഴമായെങ്ങും
വിരഞ്ഞതിലേവം എല്ലാ ദിനവും

പല്ലവി

സ്ഥിരവാസത്താലെ പൂര്‍ണ്ണാനുഗ്രഹം
തിരുമൊഴിയാലെ സമ്പൂര്‍ണ്ണാശ്വാസം

ഉള്ളംകയ്യിലെന്നെ മറയ്ക്കുന്നു താന്‍
ശത്രു ഭയം തീരെ ഇല്ലിനി മേലാല്‍
ചഞ്ചലമെന്നിയെ കാക്കുന്നവിടെ
ഒന്നുമെന്നാത്മാവേ തൊടാനില്ലില്ലേ-

സൂര്യ ഘടികാരം തന്നില്‍ തിരിയും
ച്ഛായ പോല്‍ വിചാരം തുമ്പം സര്‍വ്വവും
സ്നേഹസൂര്യനാലെ തോന്നുംച്ഛായയാം
പൂര്‍ണ്ണമനസ്സാലെ തന്നില്‍ ചേര്‍ന്നിടാം