ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.@ഉത്തമഗീതം 2:1
ഛായാചിത്രം
വില്യം എസ്സ്. ഹേയ്സ്
1837–1907

ചാൾസ് ഡബ്ള്യൂ. ഫ്രൈ, 1881 (The Lily of the Valley). സാൽവേഷൻ ആർമിയുടെ 'ദി വാർ ക്രൈ' എന്ന പ്രസിദ്ധീകരണത്തിൽ 1881 ഡിസംബർ 29 നു ഇതു ആദ്യമായി പുറത്തുവന്നു. ഇംഗ്ലണ്ടിലെ ലിങ്കൺ എന്ന സ്ഥലത്തു സാൽവേഷൻ ആർമിയിൽ ജോലി ചെയ്യുമ്പോൾ അവിടെ വെച്ചാണ് ആണു ഫ്രൈ ഈ വരികൾ എഴുതിയതു.

വില്യം എസ്സ്. ഹേയ്സ്, അനുകരണം, ചാൾസ് ഡബ്ള്യൂ. ഫ്രൈ (🔊 pdf nwc).

ഒരു ഞായറാഴ്ച ആന്റീ, ദയവു ചെയ്തു ലില്ലി ഓഫ് ദി വ്വേലി പാടൂ എന്ന് ആറു വയസ്സുകാരി ഒരു കൂട്ടം കഞ്ഞുങ്ങളോട്കൂടെ പിയാനോവിനോട് ചേർന്നു നിന്നു പറഞ്ഞു. അല്പ സമയത്തിനുള്ളിൽ എല്ലാവരും പാടുവാൻ തുടങ്ങി:

ഐവ് ഫൗണ്ടെ ഫ്രണ്ടിൻ ജീസസ്,
ഹീസ് എവ്രി തിങ് റ്റു മി
ഹീസ് ദി ഫെയ്‌റസ്ററ്-ഓഫ് ടെൻ തൗസന്റ് റ്റു മൈ സോൾ

പല്ലവി മാത്രം അറിയാമായിരുന്ന ആ ചെറിയ പെൺകുട്ടി, ഹൃദ്യമായി മറ്റുള്ളവരോട് ചേർന്നു പാടി. അവളുടെ നേർത്ത മാധുര്യമേറിയ സ്വരം മുതിർന്ന പെൺകുട്ടികളുടെ ശബ്ദത്തെക്കാൾ മാധുര്യം നിറഞ്ഞതായിരുന്നു. അവളുടെ ആന്റി പിയാനോ വായിക്കുന്ന സമയത്തിലെല്ലാം അവൾ ഓടി അരികിൽ ചെന്നു മറ്റൊന്നു കൂടെ പാടുവാനോ, അല്ലെങ്കിൽ അവളുടെ ഇഷ്ടഗാനമായ 'ലില്ലി ഓഫ് ദി വ്വേലി' പാടുവാനോ ആവശ്യപ്പെടുമായിരുന്നു. അതു എത്ര കേട്ടാലും അവൾക്കു മതി വരികയില്ലായിരുന്നു.

അടുത്തു വന്ന ശൈത്യകാലം അത്യധികം കഠിനമായിരുന്നു, അതിനാൽ ആ പെൺകുട്ടിക്കു 'ഡിപ്ത്തീരിയ' എന്ന രോഗം ബാധിച്ചു. ഒരു ആശ്വാസവും ലഭിക്കാതിരിക്കുമ്പോൾ അവളുടെ അമ്മ അവൾക്കു പാട്ടു പാടി കൊടുക്കുമായിരുന്നു. അമ്മക്കു അറിയാവുന്ന എല്ലാ ഗാനങ്ങളും പലവുരു ആവർത്തിച്ചു പാടി; പ്രത്യേകിച്ചും 'ലില്ലി ഓഫ്ദി വ്വേലി'. ഒരു ദിവസം രാവിലെ അല്പം ഭേദം വന്നപ്പോൾ ആ കുഞ്ഞു സംസാരിക്കാൻ എന്ന പോലെ കൈ ഉയർത്തി. മാതാവു അലിവോടെ, എന്തു വേണം എന്നു ആരാഞ്ഞു. അപ്പോൾ അവൾ പതുക്കെ 'ലില്ലി ഓഫ്ദി വ്വേലി'ഒരിക്കൽ കൂടെ പാടണം എന്ന ആഗ്രഹം അറിയിച്ചു. കവിളിലൂടെ കണ്ണുനീർ ധാരയായി ഒഴുക്കികൊണ്ട് ആ മാതാവ് ആ ഗാനത്തിന്റെ ആദ്യ ചരണവും പല്ലവിയും പാടുവാൻ പാടുപെട്ടു. അപ്പോൾ ഒരു ചെറു പുഞ്ചിരി ആ പൈതലിന്റെ മുഖത്തു തെളിഞ്ഞു. പിന്നീട് തല പതുക്കെ തലയിണയിലേക്കു ചായ്ച്ചു അവളുടെ ആത്മാവു, പതിനായിരങ്ങളിൽ അതി സുന്ദരനായ, താഴ്‌വരയിലെ ലില്ലി പുഷ്പമായവന്റെ മാർവ്വിലേക്കു എടുക്കപ്പെട്ടു.

തങ്ങളുടെ പ്രിയ പൈതൽ എടുക്കപ്പെട്ടു എന്ന് അവർ മനസ്സിലാക്കിയത് തീവ്ര ദുഖത്തോടെ ആണെന്നിരിക്കലും, വേദനയിൽ നിന്നും അവൾ മോചിതയായി എന്ന വാസ്തവം അവർക്കു ആശ്വാസമായി. മാത്രമല്ല ഈ ഗാനം അവളുടെ ഇഷ്ടഗാനമായി എന്നും അവരുടെ ഓർമ്മയിൽ ഉണ്ടായിരിക്കും

സാങ്കി, പേജുകൾ. 340–41

താഴ്‌വീതിപത്മം കണ്ടെൻ, അവനിൽ മാത്രമേ
ശുദ്ധി പൂർണ്ണ സുഖം നൽകാൻ താൻ പ്രാപ്തൻ
ദുഃ-ഖേ താനെന്നാശ്വാസം സങ്ക-ടത്തിൽ താങ്ങും
വ-ഹിക്കുമെൻ ചിന്താകുലം സർവ്വം.

പല്ലവി

താഴ്‌വീഥി പത്മമവൻ പ്രശോ-ഭപെരുമീൻ
സഹസ്രം പേ-രിലെന്നാത്മ സുന്ദരൻ
ദുഃ-ഖേ താനെ-ന്നാശ്വാസം, സങ്ക-ടത്തിൽ താങ്ങും,
വ-ഹിക്കുമെൻ ചിന്താകുലം സർവ്വം
താഴ്‌-വീഥിപത്മം അവൻ, പ്രശോഭപെരുമീൻ
സഹസ്രം പേ-രിലെന്നാത്മ സുന്ദരൻ.

എൻ ദുഃഖം ഖേദം സർവ്വം, വഹിച്ചോൻ അവൻ താൻ
എൻ പ്രഭാവഗോപുരം പരീക്ഷയിൽ
എൻ ചിത്തബിംബം സർവ്വം, ത്യജിച്ചേൻ അവനായ്
തൻ ശക്തിയാൽ താ-നെന്നെ കാക്കു-ന്നിപ്പോൾ
പരീക്ഷിക്കട്ടെ സാത്താൻ, ത്യജിക്കട്ടെ ലോകം
ക-ർത്തൻ മൂലം ലാ-ക്കിങ്കലെത്തും ഞാൻ

പല്ലവി

ഒ-രിക്കലും കൈവിടാ, ത്യജിക്കാ താനെന്നെ
ഞാൻ വിശ്വാസത്തി-ലവ-നിഷ്ടം ചെയ്‌താൽ,
അഗ്നിത്തൂൺ കാക്കുമെന്നെ പേടിക്കാ ഞാനൊന്നും
തീ-ർക്കും മന്നായാലെന്നാത്മ ക്ഷുത്തു താൻ
ഭാഗ്യേ ഞാൻ മുടി ചൂടി പ്രിയൻ മുഖം കാണും
മോദ നദിക-ളങ്ങോടു ന്നെന്നും-

പല്ലവി