അവന്‍ എന്നോട്: എന്റെ കൃപ നിനയ്ക്കു മതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു. എന്നു പറഞ്ഞു.@2 കൊരിന്ത്യര്‍ 12:9
ഛായാചിത്രം
റവ. തോമസ്‌ കോശി
(1857–1940)

റവ. തോമസ്‌ കോശി (1857–1940).

റവ. ജെ.ബി. ടയിക്സ്, 1857 (🔊 pdf nwc)

ഛായാചിത്രം
റവ. ജെ.ബി. ടയിക്സ്
(1823–1876)

കൃപ കൃപ കൃപ തന്നെ കൃപയുടെ പൈതൽ ഞാൻ
കൃപയാലെൻ ഹൃദയത്തെ കവർന്നു രക്ഷാകരൻ

പ്രതികൂലങ്ങളെ നീക്കി അതിമോദം ഹൃദയേ
സതതം തന്നീടുന്നെന്നിൽ കൃപയാലത്യുന്നതൻ

നിത്യനായ രക്ഷകന്റെ രക്തത്താൽ മാം കഴുകി
പുത്രനാക്കി നിത്യജീവൻ മാത്ര തോറും തരുന്നു

ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! ദൈവമാം ത്രീയേകന്നു
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! വന്ദനം.