ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു.@യോഹന്നാന്‍ 1:29
ഛായാചിത്രം
ഷാര്‍ലെറ്റ്‌ എലിയട്ട് (1789-1871)

ഷാര്‍ലെറ്റ്‌ എലിയട്ട്, 1835 (Just as I Am, Without One Plea); ആദ്യം ദി ക്രിസ്ത്യന്‍ റിമംബ്രന്‍സ് ല്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് 1836 -ല്‍ എലിയട്ട് അതിന്റെ പത്രാധിപനായി. എലിയട്ട്സ് ഹൌസ്‌ ഓഫ് സോറോ; (1836)- ല്‍ നിന്നാണ് ഒടുവിലെ ചരണം എടുത്തിരിക്കുന്നത്.

മിസ്സസ്. ഷാര്‍ലെറ്റ്‌ എലിയട്ട് ഒരിക്കല്‍ ഇംഗ്ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ കൂട്ടുകാരുമൊത്ത് സന്ദര്‍ശ്ശിക്കുമ്പോള്‍ പ്രസിദ്ധനായ സീസര്‍ മലാന്‍ എന്ന പാതിരിയെ കണ്ടുമുട്ടാന്‍ ഇടയായി. അത്താഴ വേളയില്‍ അവര്‍ ഒരു ക്രിസ്ത്യാനി ആണോ എന്നു അദ്ദേഹം അന്വേഷിച്ചു. ഇതില്‍ പ്രതിഷേധിച്ചു മറുപടി പറയില്ലെന്ന് അവര്‍ പ്രതിവചിച്ചു. ഡോ. മലാന്‍ അവരെ പ്രകോപിപ്പിച്ചതിന് മാപ്പ് ചോദിച്ച് തന്റെ യജമാനനു വേണ്ടി എപ്പോഴുംഒരു വാക്കു പറയാന്‍ ആഗ്രഹിക്കുന്നു എന്നും ഒരു നാള്‍ ആ യുവതി ക്രിസ്തുവിന്നു വേണ്ടി ഒരു പ്രവര്‍ത്തക ആകുമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. മൂന്നാഴ്ച കഴിഞ്ഞു വീണ്ടും ഒരു പരസ്പര സുഹൃത്തിന്റെ ഭവനത്തില്‍ വച്ച് അവര്‍ കണ്ടുമുട്ടിയപ്പോള്‍, മിസ്സസ്. ഷാര്‍ലെറ്റ്‌ എലിയട്ട്, അന്നു അദ്ദേഹം സംസാരിച്ചതു മുതല്‍ രക്ഷിതാവിനെ എങ്ങിനെ കണ്ടെത്താം എന്നു ശ്രമിച്ചു വരികയാണെന്നും ക്രിസ്തുവിന്‍ സമീപം എങ്ങിനെ ചെന്നെത്താം എന്നു അദ്ദേഹം പറഞ്ഞുതന്നിരുന്നെങ്കില്‍ എന്നു ആഗ്രഹം പ്രകടിപ്പിച്ചു. നീ ആകുന്നതുപോലെ തന്നേ അവനിലേക്ക്‌ അടുത്തു ചെല്ലുക എന്നു ഡോ. മലാന്‍ പ്രതിവചിച്ചു. ഇതിങ്കല്‍ അവര്‍ സന്തോഷവതിയായി അവര്‍ കടന്നുപോയി. അധികം താമസിയാതെ അവര്‍ ഈ ഗാനം എഴുതി.

സാങ്കി, p. 186

ഈ വാക്കുകളെക്കുറിച്ച് അവരുടെ സഹോദരന്‍ പറഞ്ഞു: എന്റെ നീണ്ട സുവിശേഷ വേലയുടെ അദ്ധ്വാനഫലം ഒരിക്കല്‍ കണ്ടെങ്കില്‍ എന്നു ആശിക്കുന്നു എന്നാല്‍ എന്റെ സഹോദരിയുടെ ഈ ഒരൊറ്റ ഗാനത്താല്‍ അതിലും വളരെയധികം ദൈവവേല ചെയ്യപ്പെട്ടു എനിക്ക് തോന്നിപോകുന്നു

വുഡ് വര്‍ത്ത്, വില്യം ബി. ബ്രാട്ബറി, മെന്ടല്‍സണ്‍ കളക്ഷന്‍, ഓര്‍ തേര്‍ഡ് ബുക്ക്‌ ഓഫ് സാമാടി (ന്യുയോര്‍ക്ക്:1849) (🔊 pdf nwc).

ഛായാചിത്രം
വില്യം ബി. ബ്രാട്ബറി (1816-1868)

എനിക്കായ് ചിന്തി നിന്‍ രക്തം
ഇല്ലിതല്ലാതൊരു ന്യായം
ഇപ്പോഴും നിന്‍ വിളി ഓര്‍ത്തു
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!

എന്‍ ആത്മാവിന്‍ കളങ്കങ്ങള്‍
നിന്‍ രക്തത്താല്‍ കഴുകുവാന്‍
ഹൃദയം വെണ്മയാക്കുവാന്‍
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!*

വിവിധ സംശയങ്ങളാല്‍
വിചാരപോരാട്ടങ്ങളാല്‍
വിപത്തില്‍ അകപ്പെട്ടു ഞാന്‍
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!

ദാരിദ്ര്യാരിഷ്ടന്‍ കുരുടന്‍
ധന സൌഖ്യങ്ങള്‍ കാഴ്ചയും
ദാനമായ്‌ നിങ്കല്‍ ലഭിപ്പാന്‍
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!

എന്നെ നീ കൈ കൊണ്ടീടുമേ
എന്‍ പിഴ പോക്കി രക്ഷിക്കും
എന്നല്ലോ നിന്‍ വാഗ്ദത്തവും
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!

ആഗോചരമാം നിന്‍ സ്നേഹം
അഗാധ പ്രയാസം തീര്‍ത്തു
അയ്യോ നിന്റെ നിന്റെതാവാന്‍
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!

ആ സ്വൈര സ്നേഹത്തിന്‍ നീളം
ആഴം ഉയരം വീതിയും
അരാതറിഞ്ഞങ്ങോര്‍ക്കുവാന്‍
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!

* രണ്ടാം ചരണം തര്‍ജ്ജിമ ചെയ്തത് സൈമണ്‍ സഖറിയ,
എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിന് വിട്ടു കൊടുത്തിരിക്കുന്നു.