നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം.@1 കൊരിന്ത്യർ 15:57
ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍ (1867-1921)

വോല്‍ബ്രീറ്റ് നാഗല്‍ (1867-1921).

🔊 pdf nwc.

ജയം ജയം യേശുവിന്നു ദിവ്യ രക്ഷകൻ ഇതാ
ചാവിൻ കല്ലറയിൽ നിന്നു ഉയിർത്തു ഹല്ലെലൂയ്യാ!

ജയം ജയം ഹല്ലേലൂയ്യ! വാഴ്ക ജീവദായക (2)

ചത്ത കർമ്മങ്ങളിൽ നിന്നും യേശു നമ്മെ രക്ഷിച്ചു
നമ്മിൽ ജീവിക്കുന്നതിന്നു തന്നെത്താൻ പ്രതിഷ്ഠിച്ചു.

മൃത്യുവിൻ ഭയങ്കരത്വം നീങ്ങി തൻ ഉയിർപ്പിനാൽ
നിത്യജീവന്റെ ഇമ്പങ്ങൾ വന്നു സുവിശേഷത്താൽ

മണ്മയമാം ഈ ശരീരം ആത്മമയമാകുവാൻ
കാഹളം ധ്വനിക്കുന്നേരം കല്പ്പിച്ചീടും രക്ഷകൻ

നെടുവീർപ്പും കണ്ണുനീരും ദുഖവും വിലാപവും
നൊടി നേരം കൊണ്ടു തീരും പിന്നെയില്ല ശാപവും

ജീവന്നുള്ള രക്ഷിതാവിൻ കൂടെ നാമും ജീവിക്കും
എന്നെന്നേക്കും തൻ പിതാവിൻ രാജ്യത്തിൽ ആനന്ദിക്കും