ഇന്നു അവന്റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.@എബ്രായര്‍ 4:7
ഛായാചിത്രം
മോശ വത്സലം (1847–1916)

ഫേനി ക്രോസ്ബി, ഗോസ്പല്‍ ഹിംസ് നമ്പര്‍ 4, 1883 (Jesus Is Tenderly Calling You Home). മോശ വത്സലം (1847–1916).

ജോര്‍ജ്ജ് സി. സ്റ്റബീന്‍സ്, 1879 (🔊 pdf nwc). സ്റ്റബ്ബിന്‍സ് ഇങ്ങിനെ എഴുതി …ദൈവ വിളിയെ കുറിച്ചു ഒരു സാധാരണ ഗാനം ലഭ്യമാക്കണം എന്നു മാത്രം കരുതി തയ്യാറാക്കിയ ഈ ഗാനം കുറച്ചു വര്‍ഷത്തിന്നകം ഇത്രയും ശ്രദ്ധ പിടിച്ചുപറ്റും എന്നു ഞാന്‍ ഒരിക്കലും മനസ്സില്‍ കരുതിയില്ല.

ഛായാചിത്രം
ജോര്‍ജ്ജ് സി. സ്റ്റബീന്‍സ് (1846–1945)

മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു
സ്നേഹപ്രകാശം വിട്ടകന്നോനായ് ദൂരെ പോകുന്നതെന്തു!

പല്ലവി'

നീ ഇന്നു വാ, നീ ഇന്നു വാ,
ക്രിസ്തു ഹാ! സ്നേഹമായ് വിളിക്കുന്നു ഇന്നു വാ-

ക്ഷീണിച്ചോനെ യേശു സ്വസ്ഥമാക്കും വിളിക്കുന്നു വിളിക്കുന്നു
പാപഭാരം കൊണ്ടു ചെല്ലുക നീ ആട്ടുകയില്ല നിന്നെ

കാത്തുനിൽക്കുന്നേശു നീ ഇന്നു വാ! നിന്നെ കാത്തു നിൽക്കുന്നു ഹേ!
പാപവും കൊണ്ടു തിരുമുമ്പിൽ വാ! താമസിയാതെ നീ വാ-

ശ്രദ്ധിക്കേശുവിൻ മദ്ധ്യസ്ഥശബ്ദം നീ ശ്രദ്ധിക്ക നീ ശ്രദ്ധിക്ക
വിശ്വസ്തർക്കേശുവിൻ ആനന്ദവും കിട്ടുമേ ഇന്നു കേൾക്ക.