നിനക്ക് ഹെഫ്സീബാ (ഇഷ്ട) എന്നും നിന്റെ ദേശത്തിന്നു ബെയൂലാ (വിവാഹസ്ഥ) എന്നും പേര്‍ ആകും.@യെശയ്യാവ് 62:4
ഛായാചിത്രം
റാൽഫ് ഇ. ഹഡ്സണ്‍ (1843-1901)

ഐസക്ക് വാട്സ്, ഹിംസ് ആൻഡ് സ്പിരിച്ഛ്വൽ സോങ്ങ്സ്, 1707 (I’m Not Ashamed to Own My Lord). പല്ലവി 1885 എഴുതിയതു റാൽഫ് ഇ. ഹഡ്സണ്‍. .

ഹഡ്സണ്‍ റാൽഫ് ഇ. ഹഡ്സണ്‍, സോങ്ങ്സ് ഓഫ് പീസ്‌, ലൗ, ആൻഡ് ജോയ് (അലയൻസ്, ഒഹായോ: 1885) (🔊 pdf nwc).

ഛായാചിത്രം
ഐസക്ക് വാട്സ് (1674-1748)

എൻ നാ-ഥനെ ഏറ്റു ചൊൽവാൻ ലജ്ജിക്കയില്ല ഞാൻ
തൻ ക്രൂ-ശിൻപം വാക്-തേ-ജ്ജസ്സും ചൊല്ലി കീർത്തിക്കും ഞാൻ

ക്രൂശിങ്കൽ ക്രൂശിങ്കൽ സല്പ്രകാശം കണ്ടേൻ
എൻ മനോഭാരവും നീങ്ങിപ്പോയ്
വിശ്വാസത്താൽ കിട്ടി കാഴ്ചയുമപ്പോൾ
സന്തതം ഞാൻ ഭാഗ്യവാൻ തന്നെ

യേശു നാമം ഞാൻ അ-റിയും അതൊന്നെൻ ആശ്രയം
വരാൻ നിരാശ ല-ജ്ജകൾ താൻ സമ്മതിച്ചീടാ

തന്നേപ്പോൽ തൻ വാ-ക്കും സ്ഥിരം താൻ ഏല്പിച്ചതിനെ
നന്നായ് വിധിനാൾ വ-രെ താൻ ഭദ്രമായ്‌ സൂക്ഷിക്കും.

പിതാ മുമ്പിലീ-പ്പാ-പിയെ അന്നാൾ താൻ ഏറ്റീടും
പുതു ശാലേമിൽ എ-നിക്കും സ്ഥാനം കല്പിച്ചീടും