പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.@ലൂക്കോസ് 22:44
ഛായാചിത്രം
ചാള്‍സ് എച്ച്. ഗബ്രിയേല്‍
1856–1932

ചാൾസ് എച്ച് ഗബ്രിയേൽ, എഡ്വിൻ ഒ. എക്സൽ (ചിക്കാഗോ, ഇല്ലിനോയ്: 1905) എഴുതിയ 'പ്രെയ്‌സസ്' -ൽ നിന്നും (I Stand Amazed in the Presence) (🔊 pdf nwc). സൈമണ്‍ സഖറിയ, 2016.

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ആശ്ച്യ-ര്യം ഞാൻ പൂണ്ടു നിൽ-ക്കും,
എൻ നസ്രായ-നേശു മുൻ.
താൻ എത്ര-യോ സ്നേഹിച്ച-ല്ലോ,
ഈ പാപിയാ-മെന്നെയും.

പല്ലവി

ഹാ-എ-ന്തത്ഭുതം! ഹാ-എ-ന്താശ്ചര്യം!
എന്നും പാ-ടും ഈ ഗാനം.
ഹാ-എ-ന്തത്ഭുതം! ഹാ-എ-ന്താശ്ചര്യം!
ര-ക്ഷകൻ സ്നേ-ഹമഹാശ്ചര്യം.

എന്റെ ഇ-ഷ്ടം അല്ല താതാ,
നി-ന്നിഷ്ടമ-താകട്ടെ

താൻ തോ-ട്ട-ത്തിൽ ക-ര-ഞ്ഞപ്പോൾ,
വി-യർപ്പെല്ലാം ചോരയായ്.

അൻപോ-ടെ ഹാ താങ്ങി ദൂതർ,
തേ-ജസ്സിന്റെ നാഥനെ.
ആ-ശ്വസിപ്പി-ക്കുന്നു തന്നെ,
എൻ ദുഃഖത്തെ പേറി താൻ.

എന്റെ മാ-വൻ ദുഃഖം പോ-ക്കി,
താൻ എല്ലാം തൻ പേർ-ക്കാക്കി.
കാൽ-വ-രിയിൽ കൊണ്ടുപോ-യി,
ഏ-ക-നായി മ-രി-ച്ചു.

സ്വർഗേ ഞാ-നും വാണിടു-മ്പോൾ,
തൻ മു-ഖത്തെ ദർശ്ശിക്കും.
നി-ത്യതയിൽ എന്നാമോ-ദം,
തൻ സ്നേ-ഹത്തെ പാടും ഞാൻ.