അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.@1 പത്രോസ് 5:7
ഛായാചിത്രം
എലീഷ എ. ഹോഫ്മേൻ
1839–1929

എലിഷ ഹോഫ്മേൻ, 1893 (I Must Tell Jesus) (🔊 pdf nwc). സൈമണ്‍ സഖറിയ, 2014.

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

തന്റെ ജീവിതത്തിൽ പലവിധ ദുഖങ്ങളും പീഠനങ്ങളും ദൈവം അനുവദിച്ച ഒരു സ്ത്രീ ഒരു ദിവസം തന്റെ ഭവനത്തിൽ നിരാശയിൽ കഴിയുന്നതായി കാണപ്പെട്ടു. അവളുടെ ഹൃദയഭാരം എല്ലാം പങ്കുവച്ചു തീർന്നപ്പോൾ ഒടുവിൽ, "ഹോഫ്മേൻ സഹോദരാ, ഞാൻ എന്ത് ചെയ്യണം?" എന്നു ചോദിച്ചു. ഞാൻ വേദപുസ്തകം ഉദ്ദരിച്ചു ഇങ്ങിനെ പറഞ്ഞു: "നിന്റെ എല്ലാ വ്യാകുലങ്ങളും യേശുവിൽ സമർപ്പിക്കുന്നതിലും മെച്ചമായിട്ടു ഒന്നും തന്നെ നിനക്കു ചെയ്യുവാനില്ല. നീ എല്ലാം യേശുവിനോട് പറയണം." എന്നു.

ആ സ്ത്രീ ഒരുനിമിഷം ധ്യാനിച്ചിരുന്നു. പിന്നീട് അവളുടെ കണ്ണുകൾ പ്രകാശിക്കെ അവൾ ഇങ്ങിനെ പറഞ്ഞു: "അതേ ഞാൻ യേശുവിനോട് പറയണം!" അവളുടെ ഭവനം വിട്ടിറങ്ങി പോരുമ്പോൾ സന്തോഷത്താൽ തിളങ്ങുന്ന അവളുടെ മുഖം ഞാൻ ഒരു ദർശ്ശനത്തിൽ കണ്ടു…വഴി നീളെ ഞാൻ മുഴങ്ങിക്കേട്ടു, "ഞാൻ യേശുവിനോട് പറയണം അതേ ഞാൻ യേശുവിനോട് പറയണം."

താങ്ങുവാനായി ത്രാണിയില്ലേതും-
ചൊല്ലീടും ഞാൻ എൻ യേശുവോടു.
കഷ്ടങ്ങളിൽ താൻ കൃപ നൽകീടും,
തൻ സ്വന്തത്തെ താൻ സ്നേഹിച്ചീടും.

പല്ലവി

ചൊല്ലീടും ഞാൻ എൻ യേശുവോടെല്ലാം-
ത്രാണിയില്ലേതും താങ്ങുവാനായ്.
ചൊല്ലീടും ഞാൻ എൻ യേശുവോടെല്ലാം,
യേശു താൻ മാത്രം എൻ സഹായം.

ചൊല്ലീടെണം എൻ യേശുവിനോട്-
ക്ഷമയുള്ളോരു സ്നേഹിതൻ താൻ.
അപേക്ഷിച്ചീടിൽ രക്ഷിച്ചീടും താൻ-
വേഗം തീർത്തീടും എൻ പ്രയാസം.

പരീക്ഷയേറെ ശോധനയേറെ-
രക്ഷകനായി യേശു വേണം.
ചൊല്ലീടേണം എൻ യേശുവിനോട്-
പങ്കിടും താൻ എൻ ആധികളെ.

ലോകത്തിൻ മോഹം തീവ്രമതല്ലൊ!
പാപത്തിലെക്കെൻ വാഞ്ചയെന്നും.
ഞാൻ യാചിച്ചീടിൽ താൻ കരുതീടും-
ലോകത്തിന്മേൽ ജ-യം നൽകും താൻ.