എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.@യോഹന്നാൻ,10:26,27
ഛായാചിത്രം
ലൂയീസ് ഹാർട്ട്സോ
1828–1919

ലൂയീസ് ഹാർട്ട്സോ, 1872 (I Hear Thy Welcome Voice); (🔊 pdf nwc).

എപ്പ് വർത്ത്, അയോവയിലെ ഒരു ഉണർവ്വു യോഗത്തിൽ വച്ചു് ഹാർട്ട്സോ ഈ ഗാനം രചിച്ചു. ഇംഗ്ലണ്ടിലേക്കു എനിക്ക് അയച്ചു തന്ന 'ഗൈഡ് റ്റു ഹോളിനസ്' എന്ന മാസികയുടെ ഒരു കോപ്പിയിൽ ഇതു ആദ്യമായി പ്രസിദ്ധീകരിച്ചു. ഉടനെ ഞാൻ അത് സ്വന്തമാക്കി 'സേക്രഡ് സോങ്ങ്സ് ആൻഡ്‌ സോളോസ്' ൽ പ്രസിദ്ധീകരിച്ചു. പിന്നീട് ഇംഗ്ലണ്ടിലും അമേരിക്കയിലും ഉണർവ്വ് യോഗങ്ങളിൽ ക്രിസ്തീയ വിളിക്കു ഉപയോഗിക്കാൻ ഏറ്റവും ഉതകിയ ഒരു ഗാനമായി അറിയപ്പെട്ടു.

സാങ്കി, പേജുകൾ. 161–62

മുറ്റും വെടിപ്പാക്കാൻ എന്നെ ക്ഷണിക്കും നിൻ
ഇമ്പ സ്വരം ഞാൻ കേൾക്കുന്നു കഴുകെന്നെ നാഥാ

പല്ലവി

നിങ്കലേക്കു ഞാൻ വരുന്നു നാഥാ
കാൽവറി പ്രവാഹത്താൽ കഴുകെന്നെ നാഥാ

അശക്തൻ ദോഷി ഞാൻ നിൻ കൃപ നല്കുക
നിൻ രക്തമെൻ പാപക്കറ നീക്കി ശുദ്ധി നൽകും

വിശ്വാസം സ്നേഹവും സന്തോഷം ആശയും
പൂർണ്ണമാം സമാധാനവും ദാനം ചെയ്ക കർത്താ

നിത്യം കൃപ നൽകി ഉറപ്പിക്കെന്നെ നീ
രക്ഷണ്യ വേല രക്തത്താൽ നിവർത്തിക്ക ദേവാ

സ്വാതന്ത്ര്യം നൽകുക സാക്ഷിപ്പാൻ ശക്തി താ
വാഗ്ദത്തങ്ങൾ നിവർത്തിക്ക സ്നേഹിതാ രക്ഷകാ

വീണ്ടെടുപ്പിൻ വില പാവന രക്തത്താൽ
നീതി കൃപ ശ്രേഷ്ഠ ദാനം ഏഴയ്ക്കു നൽകുകേ