മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകര്‍ക്കുവേണ്ടി തന്റെ ജീവനെ മറു വിലയായ്‌ കൊടുപ്പാനും അത്രേ വന്നതു@മര്‍ക്കോസ് 10:45
ഛായാചിത്രം
റവ. തോമസ്‌ കോശി
1857–1940

ഫ്രാന്‍സിസ് ആര്‍. ഹേവര്‍ഗാല്‍, 1858 (I Gave My Life for Thee). റവ. തോമസ്‌ കോശി (1857–1940).

ബാക്ക, കാനോന്‍ ഹവര്‍ഗല്‍ (🔊 pdf nwc).

ഛായാചിത്രം
ഫിലിപ്പ് പി. ബ്ലിസ്
1838–1876

എന്‍ ജീവന്‍ ഞാന്‍ തന്നു, എന്‍ രക്തം ചൊരിഞ്ഞു
നിന്നെ വീണ്ടെടുപ്പാൻ, നീ എന്നും ജീവിപ്പാൻ
എൻ ജീവൻ ഞാൻ തന്നു-എന്തു തന്നെനിക്കു?

ദീർഘകാലം പോക്കി, ദുഃഖം കഷ്ടങ്ങളിൽ
ആനന്ദമോക്ഷത്തിന്നർഹനായ് തീരാൻ നീ
എത്ര ശ്രമിച്ചു ഞാൻ-എന്തു ചെയ്തെനിക്കായ്?

വിട്ടെൻ പിതൃഗ്രഹം, തേജ്ജസ്സൊത്താസനം
ധാത്രിയിൽ അലഞ്ഞു ദുഃഖിച്ചും തനിച്ചും
എല്ലാം നിൻ പേർക്കല്ലോ-എന്തു ചെയ്തെനിക്കായ്?

പാടെന്തു ഞാൻ പെട്ടു, പാതകർ കയ്യാലെ
നാവാൽ അവർണ്ണ്യമാം നാശം ഒഴിഞ്ഞിതേ
പാടേറെ ഞാൻ പെട്ടു-പാപി എന്തേറ്റു നീ?

സ്വർഗ്ഗത്തിൽ നിന്നു ഞാൻ സൗജന്യ രക്ഷയും
സ്നേഹം മോചനവും സർവ്വ വരങ്ങളും
കൊണ്ടുവന്നില്ലയോ-കൊണ്ടുവന്നെന്തു നീ?

നിന്നായുസ്സെനിക്കായ് നീ പ്രതിഷ്ഠിക്കിന്നേ
ലോകവും വെറുക്ക മോദിക്ക താപത്തിൽ
സർവ്വവും വെറുത്തു-രക്ഷകൻ കൂടെ വാ.