ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും’…ചെയ്യും@യെശ്ശയാവ് 40:11

ഹെന്രിയറ്റ് എൽ. വോൺ ഹെയ്ൻ, 1778 (Weil ich Jesu Schäflein bin). .

കോട്ടയം, അജ്ഞാതം (🔊 pdf nwc).

യേശു-വിന്റെ ആടു ഞാൻ
എപ്പോഴും സന്തോഷിക്കാം
അവൻ എന്നെ-യും സ്നേഹിച്ചു
എന്റെ നാമ-വും വിളിച്ചു

നല്ലിടയൻ താ-നവൻ
എന്നരുമ രക്ഷകൻ.

യേശു കയ്യിൽ ന-ല്ല കോൽ
നമ്മെയും നട-ത്തുമ്പോൾ
നല്ല മേച്ചിൽ പാലും ചോറും
തന്നു പോറ്റും ദിനം തോറും

ദാഹവും വ-രുന്നെങ്കിൽ
വെള്ളം കാട്ടും ഉറവിൽ.

ഇത്ര ഭാഗ്യമു-ള്ള ഞാൻ
എന്തുമൂലം ദുഃഖിക്കാൻ
പല നല്ല നാളിൻ ശേഷം
വെടി-യേണം ഞാൻ ഈ വേഷം

എന്റെ പാർപ്പു പി-ന്നീടിൽ
ഇട-യന്റെ മടിയിൽ.