ഞാന്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു.@ഗലാത്യര്‍ 2:20
ഛായാചിത്രം
റവ. തോമസ്‌ കോശി
(1857–1940)

വില്യം മെക്ക് -ഡൊണാള്‍ട്, 1870, & അമേരിക്കന്‍ ബാപ്റ്റിസ്റ്റ് പ്രേയ്സ് ബുക്കില്‍ 1871-ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു (I Am Coming to the Cross). റവ. തോമസ്‌ കോശി (1857–1940).

വില്യം ജി. ഫിഷര്‍, 1870 (🔊 pdf nwc).

ഛായാചിത്രം
വില്യം ജി. ഫിഷര്‍
(1835–1912)

ഞാന്‍ വരുന്നു ക്രൂശിങ്കല്‍ സാധു ക്ഷീണന്‍ കുരുടന്‍
സര്‍വ്വവും എനിക്കെച്ചില്‍ പൂര്‍ണ്ണരക്ഷ കാണും ഞാന്‍

പല്ലവി

ശരണം എന്‍ കര്‍ത്താവേ! വാഴ്ത്തപ്പെട്ട കുഞ്ഞാടെ
താഴ്മയായ് കുമ്പിടുന്നു രക്ഷിക്ക എന്നെ ഇപ്പോള്‍

വാഞ്ചിച്ചു നിന്നെ എത്ര, ദോഷം വാണെന്നില്‍ എത്ര!
ഇമ്പമായ് ചൊല്ലുന്നേശു ഞാന്‍ കഴുകീടും നിന്നെ.

മുറ്റും ഞാന്‍ തരുന്നിതാ ഭൂനിക്ഷേപം മുഴുവന്‍
ദേഹം ദേഹി സമസ്തം എന്നേക്കും നിന്റേതു ഞാന്‍

യേശു വന്നെന്നാത്മത്തെ നിറക്കുന്നു പൂര്‍ത്തിയായ്
സുഖമെന്നും പൂര്‍ണ്ണമായ് മഹത്വം കുഞ്ഞാട്ടിനു

എന്നാശ്രയം യേശുവില്‍ വാഴ്ത്തപ്പെട്ടകുഞ്ഞാട്ടില്‍
താഴ്മയായ് കുമ്പിടുന്നു രക്ഷിക്കുന്നിപ്പോളേശു