ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു" എന്നു ആത്മാവു പറയുന്നു.@വെളിപ്പാട് 14:13
portrait
എഡ്വേർഡ് എച്ച്. ബിക്കർസ്റ്റെത്തു ജൂണിയർ (1825-1906)

എഡ്വേർഡ് എച്ച്. ബിക്കർസ്റ്റെത്തു ജൂണിയർ, 1873 (Hush! Blessèd Are the Dead). അജ്ഞാതം. 5 -മത്തെ ചരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2017.

ഇബ്‌സ്‌റ്റോൺ മരിയ ടൈഡ്മേൻ, 1875 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ (1951-)

കൃസ്തൻമേൽ ചാരി തൻ
ഹസ്തേ വിശ്രമിച്ചു
കർത്താവിൽ മൃതന്മാർ
നിത്യം ഭാഗ്യവാന്മാർ

കാണാതെ സ്നേഹിച്ച
പ്രാണനാം യേശുവേ
ഉണ്മയിൽ തെളിവായി
കാണ്മതെത്ര ഭാഗ്യം

പകലത്തെ വെയിൽ
പാതിരാ ശീതവും
വ്യാകുല ദുഃഖവും
ഇല്ലവർക്കിനിമേൽ

വല്ലാത്ത പ്രയാസം
ഇല്ലാ നദിതീരെ
പുല്ലിൻ മേച്ചിൽ സ്ഥലെ
നല്ല ഇടയൻ മേയ്ക്കും

ദുഃഖം നമു-ക്ക-ത്രേ
കേ-ഴുന്നു ക-ല്ലറമേൽ
പോയ വെളിച്ചങ്ങൾ
ഭാവിയി-രു-ട്ടുന്നു.

അവരുടെ സ്നേഹം
സ്വരം സന്തോഷവും
കാൺകയില്ല ഞങ്ങൾ
കുറേ നാളേക്കിനി

പിരിഞ്ഞ പ്രിയർക്കായ്
ഞങ്ങൾ ദുഖിക്കുമ്പോൾ
കണ്ണുനീർ ചൊരിച്ച
ക-ർ-ത്താ ക്ഷ-മി-ക്കണേ

മൃത്യുവെന്നെഴുന്ന
ക്രിസ്ത്യൻ നാദം അവർ
സന്തോഷിപ്പിൻ എന്നു
അന്ത്യ നാളിൽ കേൾക്കും.