ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.@എബ്രായർ 13:5
ഛായാചിത്രം
ജോൺ റിപ്പൺ (1751-1836)

'എ സെലക്ഷൻ ഓഫ് ഹിംസ് ഫ്രം ദി ബസ്റ്റ് ഓഥേഴ്‌സ്',-ൽ നിന്നും. ജോൺ റിപ്പൺ, 1787; ജോൺ കീൻ, കിർക്കം അഥവാ ജോൺ കീത്ത് എന്നിവരോട് പല രീതിയിലും അവലംബം സൈമണ്‍ സഖറിയ, 2016.

പ്രൊട്ടക്ഷൻ, 'എ കമ്പയിലേഷൻ ഓഫ് ജന്വിൻ ചർച്ച് മ്യൂസിക്ക്' ൽ നിന്നും. ജോസഫ് ഫങ്ക് (വിഞ്ചസ്റ്റർ, വെർജ്ജീനിയ: ജെ. ഡബ്ള്യൂ. ഹോളിസ്, 1832) (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ (1951-)

നിൻ വിശ്വാ-സത്തിന്നായ് നൽകിയ വചനം
അടിസ്ഥാ-നമത്രേ ദൈവത്തിൻ ശുദ്ധരെ.
യേ-ശു അരുളും രക്ഷാമാർഗ്ഗമല്ലാ-
തെന്തുള്ളൂ പറയാൻ നിന്നോടെൻ മകനെ!

ഏതവ-സ്ഥയിലും, എവിടെ പോയാലും,
അരുളും താൻ തുണ രോഗദു-ഖത്തിലും.
നിൻ നാ-ട്ടിലുമേ, പരദേ-ശത്തുമേ,
അവശ്യം വേണ്ടുന്ന ശക്തി താൻ പകരും.

ഭയം വേ-ണ്ടിനിയും കൂടെ ഞാൻ ഉണ്ടല്ലോ,
നിൻ ദൈവം ഞാനത്രേ നിൻ തുണ ഞാനല്ലോ!
ഞാൻ ശ-ക്തി നൽകും, നിൽക്കുമാ-റാക്കീടും,
ശക്തമാം വലംങ്കൈ-നീട്ടി നിന്നെ തൊടും.

വെള്ളത്തിൽ കൂടെ ഞാൻ നിന്നെ അ-യക്കുമ്പോൾ,
അലകൾ തെല്ലുമേ കവിഞ്ഞീടുകില്ല.
ഞാൻ കൂടെയുണ്ട് ഭയം വേണ്ടിനിയും,
അനർത്ഥങ്ങളെ ഞാൻ മാറ്റും നിൻ നന്മക്കായ്.

അഗ്നി പ-രീക്ഷകൾ നിൻ മാർഗേ വരുമ്പോൾ,
എൻ കൃപ മതി നീ ശക്തനായ് തീരുവാൻ.
തീ ജ്വാ-ലയെ നീ പേടിക്കേ-ണ്ടയൊട്ടും,
ശുദ്ധി ചെയ്-തുള്ളതാം തങ്കമായ് തീർത്തിടും.

അനാദി കാലമായ് എൻ ജനം അറിഞ്ഞു,
ശാശ്വത സ്നേഹത്തെ ഏറ്റവും നല്ലതായ്.
എൻ മാ-ർവ്വതിൽ മേ-വീടുമേ-യന്നവർ,
കുഞ്ഞാടു പോലവേ നരച്ച തലയായ്!

യേശുവിൽ ചാരുന്ന ആത്മാവേ നിന്നെ ഞാൻ,
തള്ളീടു-കയില്ല ഒരു നാൾ തന്നിലും.
പാ-താളമതോ കുലുക്കീടാ നിന്നെ,
കൂടെ ഞാൻ ഉണ്ടല്ലോ കൈ വിടുകില്ല ഞാൻ.