നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.@യെശയ്യാവു 40:3
ഛായാചിത്രം
നാഷണൽ ഹിം (1828-1902)

ലോറ എസ്സ്. കോപ്പെൻഹേവർ, 1915 (Heralds of Christ): ഞാൻ പ്രസംഗിക്കാറുണ്ടായിരുന്ന വേനല്ക്കാല മീറ്റിങ്ങുകൾ ഒന്നിനു വേണ്ടി ക്രിസ്തുവിന്റെ സന്ദേശവാഹകർ എഴുതുമ്പോൾ, അരികെ അമേരിക്കയിലും, വിദൂരെ ആഫ്രിക്കയിലും, ഇന്ത്യയിലും ഒക്കെ (ഞാൻ കുഞ്ഞു നാൾ മുതൽ അറിഞ്ഞിരുന്നവരും ഇപ്പോൾ അമർത്യരോടൊപ്പം ആയിത്തീർന്നവരും എല്ലാം ) ദൈവീകരാജ പാതകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രവർത്തകരുമായി ഏകീഭവിക്കുന്ന ഒരു ഗാഡമായ വികാരം എന്നെ മഥിച്ചു ...ഇന്ന് ആ സാമ്രാജ്യത്തിന്റെ കെട്ടുപണിക്കായി എല്ലാ ദേശങ്ങളിലും നിന്നും ദേശാതിർത്തികൾ ഇല്ലാതെ, വംശ ജാതി ഭേതം കൂടാതെ ക്രിസ്ത്യാനികൾ ഒത്തുചേർന്നു വരുന്നു.

സൈമണ്‍ സഖറിയ, 2013.

നാഷണൽ ഹിം, ജോർജ്ജ് ഡബ്ല്യൂ. വാറൻ, 1888 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ (1951-)

യേശുക്രിസ്തൻ സന്ദേശവാഹകർ-
ദിവ്യമാം വാർത്ത മർത്യകൈകളിൽ.
ശീഘ്രം ഘോഷിപ്പിൻ അവൻ സദ്വാർത്ത-
രാജ പാത നിരപ്പാക്കീടുവിൻ!

പാഴ് മരുവിൽ, ആഴെ കടലിലും-
കാടും മലയും താണ്ടിതന്നെ നീ-
പതറാതെ പാത നിരപ്പാക്കിൻ-
രാജ പാത ഈ ഭൂവിൽ എല്ലാടം.

ഇരുൾ മൂടും ഒറ്റയടി പാത-
ആനന്ദഗാനം പാടി താണ്ടുവിൻ-
മൃത്യുവിൻ ശോകം മുറ്റും ചുറ്റുമ്പോൾ-
രാജ പാത നേരേ പണിയുവിൻ!

പണിയുവാൻ വിശ്വാസം ബലം താ-
വാഗ്ദത്തപൂർത്തി നേരിൽ കാണുവാൻ-
യുദ്ധം തീർന്നു പ്രയാസം മാറുമ്പോൾ-
ശാന്തി രാജൻ തൻ രാജ വീഥിയിൽ!