എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.@യെശയ്യാവു 64:8
ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍ (1867-1921)

എഡിലെയ്ഡ് എ. പൊള്ളാർഡ്, 1907 (Have Thine Own Way, Lord). വോല്‍ബ്രീറ്റ് നാഗല്‍.

താൻ ആഫ്രിക്കയിൽ ഒരു മിഷ്യനറി ആകണം എന്നാണു ദൈവത്തിന്റെ ആവശ്യം എന്ന് പൊള്ളാർഡ് വിശ്വസിച്ചു, എന്നാൽ അതിനാവശ്യമായ പണ സ്വരൂപിക്കുവാൻ അവർക്കു കഴിഞ്ഞില്ല. അനിശ്ചിതത്വം നിറഞ്ഞ മനസ്സോടെ അവർ ഒരു പ്രാർത്ഥനായോഗത്തിൽ പങ്കെടുത്തപ്പോൾ ഒരു വൃദ്ധയായ സ്ത്രീ ഇങ്ങിനെ പ്രാർത്ഥിക്കുന്നത് അവർ കേട്ടു, അത് സാരമില്ല ദൈവമേ, നീ എന്തു ഞങ്ങളുടെ ജീവിതത്തിലേക്ക് നീ കൊണ്ടുവരുന്നതു എന്നതു ഒരു കാര്യമല്ല, നിന്റെ സ്വന്തം വഴി ഏതായാലും അതു ഞങ്ങൾക്കു മതി. അന്നു രാത്രി ഭവനത്തിൽ എത്തിയപ്പോൾ, വളരെ പ്രത്യാശയുള്ളവളായി ഈ ഗാനം രചിച്ചു.

അടിലെയ്ഡ് George C. Stebbins, നോർത്ത് ഫീൽഡ് ഹിംനൽ വിത്ത് അലക്‌സാണ്ടേർസ് സപ്പ്ളിമെന്റ് 1907 (🔊 pdf nwc).

portrait
George C. Stebbins (1846-1945)

നിന്നിഷ്ടം ദേവാ ആയീടട്ടെ
ഞാനോ മൺപാത്രം നിൻ കരത്തിൽ
നിൻ പാദത്തിൽ ഞാൻ താണിരിക്കും
നിന്നിഷ്ടം പോൽ നീ മാറ്റുകെന്നെ

നിന്നിഷ്ടം പോലെ ആകേണമേ
നിൻ സന്നിധൗ ഞാൻ താണിരിക്കും
നിൻ വചനമാം തണ്ണീരിനാൽ
എന്നെ കഴുകി ശുദ്ധിചെയക

നിന്നിഷ്ടം പോലെ ആകേണമേ
എന്നുള്ളം നോവും വേളയിലും
നിൻ കരം തൊട്ടു താലോലിക്കെൻ
കർത്താവേ ഞാനും ശുദ്ധനാവാൻ

നിന്നിഷ്ടം പോലെ ആകേണമേ
എന്നിഷ്ടരെന്നെ തള്ളിയാലും
ഞാൻ കൈവിടില്ല എന്നു ചൊന്ന
നാഥാ നിൻ വാക്കെന്താശ്വാസമേ