നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.@യിരെമ്യാവു 31:3
ഛായാചിത്രം
റവ. ജെ.ബി. ടയിക്സ് (1823-1876)

വില്യം കൂപ്പർ, മാക്സ്‌ഫീൽഡ്‌സ് ന്യൂ അപ്പന്റിക്സി'ൽ നിന്നും, 1768 (Hark, My Soul, It Is the Lord!). .

സെന്റ്. ബീസ്, ജോൺ ബി.ഡൈക്ക്സ്, 1862 (🔊 pdf nwc)

ഡോ. ഡൈക്സിന്റെ ഓർഗ്ഗൻ വായനാ സഹായിയായിരുന്ന മിസ്റ്റർ ബെന്നറ്റ് ക്കേ, ഇങ്ങനെ പറയുന്നു "മിക്കവാറും രാവിലെ ആരാധനക്ക് മുൻപ് ആൺകുട്ടികളുടെ ഗാന പരിശീലനത്തിനു വന്നു ഡോക്ടർ അന്നത്തേക്കുള്ള സംഗീതം പരിശീലിപ്പിക്കുമായിരുന്നു.

ചിലപ്പോൾ പതിവു വിട്ടു പുതിയ ഒരു അലങ്കാര രാഗത്തിലേക്കു കടന്നു പോകുക പതിവായിരുന്നു. അപ്പോൾ എല്ലാവരും അതികുതുകാരായി അതിനു ചെവി കൊടുക്കുമായിരുന്നു. ഒരു ദിവസം അദ്ദേഹം പുതിയ അലങ്കാരാഗം പലതവണ വായിച്ചു. അതു മിസ്റ്റർ ക്കേ യിൽ വളരെ മതിപ്പു ഉളവാക്കുകയും, പിന്നീട് "സെന്റ്.ബീസ്" എന്ന രാഗമാണെന്നു അംഗീകരിക്കുകയും, അതു കൂപ്പറിന്റെ ഗാനത്തിനോട് ചേർത്തു ഇണക്കുകയും ചെയ്‌തു." ഡോക്ടർ ആനന്ദകരമായ് മണിക്കൂറുകൾ ചിലവിട്ട ഒരു സ്ഥലത്തിന്റെ പേരാണ് ഈ രാഗത്തിന്നു കൊടുത്തിരിക്കുന്നത്.

ടെൽഫോർഡ്, p. 263

കേൾക്ക എ-ന്റെ ആത്മാവേ യേശു മനസ്സലിഞ്ഞു
ചോദിക്കു-ന്നു, ഹേ പാപീ, സ്നേഹിക്കുന്നോ നീ എന്നെ?

ആദിയി-ങ്കൽ ഞാൻ തന്നെ തിരഞ്ഞെടുത്തു നിന്നെ
ആദ്യം നി-ന്നെ സ്നേഹിച്ചു, പിന്നെ നിന്നെ രക്ഷിച്ചു

പെറ്റ ത-ള്ള കുഞ്ഞിനെ മറക്കുന്നതെങ്ങനെ?
അവൾ മ-റന്നീടിലും നിന്നെ എന്നും ഞാൻ ഓർക്കും.

നിന്നെ എ-ന്റെ മഹത്വം വേഗത്തിൽ ഞാൻ കാണിക്കും
എന്നാൽ ആ-യതിൻ മുൻപേ നിന്നെ ശുദ്ധി ആക്കണം

എൻ സിംഹാ-സനത്തിന്മേൽ വേഗത്തിൽ നീ ഇരിക്കും
ഞാൻ വീണ്ടെ-ടുത്ത പാപീ സ്‌നേഹിച്ചീടുന്നോ എന്നെ?

എന്റെ സ്നേ-ഹം കർത്താവെ ഏതുമില്ല എങ്കിലും
കൃപയാ-ലതിനെ നീ വർദ്ധിപ്പി-മാറാക.