അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.@സങ്കീർത്തനങ്ങൾ 72:1-2
portrait
ജെയിംസ് മൊൺഗോമറി (1771-1854)

ജെയിംസ് മൊൺഗോമറി, 1821 (Hail to the Lord’s Anointed).

72-ആം സങ്കീർത്തനത്തിന്റെ ന്റെ സംഗീതാവിഷ്കരണമാണ് ഈ ഗീതം. ഇതു ആദ്യം ഒരു ക്രിസ്തുമസ്സ് ഗാനമായിട്ടാണു എഴുതപ്പെട്ടതു; 1821ൽ 'മൊറാവിയൻ' (ബൊഹീമിയയിലെ പെന്തക്കോസ്തു) വിഭാഗക്കാരുടെ കുടിയേറ്റസ്ഥലമായ 'ഫുൾനെക്കി'ലെ വലിയ ബിരുദദാന ചടങ്ങിൽ വച്ച് ഒരു ക്രിസ്തുമസ്സ് ദിവസം ഈ ഗാനം ആദ്യമായി ആലപിക്കപ്പെട്ടു. അതിനടുത്ത വർഷം 1822 ഏപ്രിൽ 14 നു ലിവർ പൂളിൽ ഡോക്ടർ ഏഡം ക്ലാർക്ക് അദ്ധ്യക്ഷനായി നടന്ന ഒരു വെസ്ലിയൻ മിഷ്യനറി യോഗത്തിൽ വച്ച് ഈ ഗാനത്തിന്റെ എല്ലാ ചരണങ്ങളും പാടിക്കൊണ്ടാണു മൊൺഗോമറി തന്റെ പ്രസംഗം അവസാനിപ്പിച്ചതു. പിന്നീട് 72-ആം സങ്കീർത്തനത്തിന്റെ ന്റെ സുപ്രസിദ്ധമായ തന്റെ പഠനത്തിൽ ഡോക്ടർ ക്ലാർക്ക് ഇതു ചേർത്തിരിക്കുന്നു.

പ്രൈസ്, പേജ്. 103

തർജ്ജിമക്കാരൻ അജ്ഞാതം 2,3,5 ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2017.

എല്ലകോമ്പ് , ഗെസാംബുക്ക് ഡെയർ ഹെർസാഗിൾ. വീർട്ടം ബേർഗിഷൻ കട്ടോളിഷൻ ഹോഫ് കപ്പല്ലെ (വീർട്ടൻബർഗ്ഗ്, ജർമ്മനി1784); അനുകരണവും സ്വരക്രമീകരണവും ചെയ്തതു വില്യം എച്ച്. മോങ്ക് 1868 എപ്പന്റിക്സ് റ്റു ഹിംസ് ഏൻഷ്യന്റ് ആന്റ് മോഡേൺ, നമ്പർ 366 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ (1951-)

ദാവീദിലും വൻ പു-ത്രൻ ദൈവാഭിഷിക്തനെ
വന്ദിപ്പിൻ, തൻ ഭര-ണം വന്നിതാജ്ഞാകാലം
ബാധ നീക്കി ബദ്ധ-ർക്കു സ്വാധീനം കൊടുത്തു
നീതി ഭരണം ചെയ്‍-വാൻ താനിതാ വരുന്നു!

പീഡിതരെ മോചി-പ്പാൻ വേഗം വരുന്നു താൻ
ബലഹീനനു ശ-ക്തി സഹായം താൻ മാത്രം
നൽകുമവർക്കു ഗാ-നം രാത്രിയിൽ ദീപവും
നശിച്ചിടുമാത്മാ-ക്കൾ തൻ കണ്ണിൽ പ്രിയരാം!

ഭക്തർ തന്നെ വണ-ങ്ങും ലോകാന്ത്യം വരെയും
താൻ വിധിയോതും ന്യാ-യാൽ തൻ പ്രിയർ വാഴ്ത്തീടും
നീതി, കരുണ സ-ത്യം തലമുറക്കേകും
താര ചന്ദ്രാദിയെ-ല്ലാം വാനിൽ വാഴുവോളം!

പുഷ്ടി ഭൂമിക്കു നൽ-കും വൃഷ്ടിപോൽ താൻ വരും
തോഷ സ്നേഹാദി തൻ-മുൻ പുഷ്പം പോൽ മുളെക്കും
അഗ്രദൂതനായ് ശാ-ന്തി അദ്രിമേൽ മുൻ പോകും
ഗിരി പിളർന്നു-റവായ് വരും നീതി താഴെ!

പരദേശികളാ-യോർ മുട്ടു മടക്കീടും
തൻ മഹത്വത്തെ കാ-ണാൻ ചുറ്റും കൂടുമവർ
ദ്വീപുകളിൽ വസി-പ്പോർ കാഴ്ചകളർപ്പിക്കും
ആഴിയിൻ നൽ പവി-ഴം തൻ കാൽക്കൽ അർപ്പിക്കും!

മന്നർ വണങ്ങി തൻ-മുൻ പൊൻ ധൂപം അർപ്പിക്കും
സർവ്വ ജാതി വന്ദി-ക്കും സർവ്വരും സ്തുതിക്കും
തപോ ദാനങ്ങളു-മായ് ദ്വീപക്കപ്പൽക്കൂട്ടം
കടൽ ധനമർപ്പി-പ്പാൻ കൂടീടും തൻ പാദെ!

നിത്യവൃതജപ-ങ്ങൾ, ഉദ്ധരിക്കും തൻ മുൻ
വർദ്ധിച്ചീടും തൻ രാ-ജ്യം അന്തമില്ലാ രാജ്യം
ക്ഷീണ നാൾ നട്ട വി-ത്തെ പോണും ഗിരി ഹിമം
ഉലയും ലബനോ-ൻ പോൽ വളർന്നു തൻ കായ്കൾ!

സർവ്വ ശത്രുവെ വെ-ന്നു സിംഹാസനെ വാഴും
സർവ്വർക്കും ആശിസ്സ് നൽ-കി സർവ്വകാലം വാഴും
മാറ്റുവാൻ തൻ നിയ-മം മറ്റാർക്കും സാധിക്കാ
നിത്യം നിൽക്കും തൻ നാ-മം നിത്യസ്നേഹനാമം!