രണ്ടോ മൂന്നോ പേര്‍ കൂടി വരുന്നേടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു.@മത്തായി 18:20

പി. വി. തൊമ്മി (1881–1919).

സെലസ്റ്റ്, ലെങ്കാഷെയര്‍ സണ്‍ണ്ടേസ്കൂള്‍ സോങ്ങ്സ് 1857 (🔊 pdf nwc).

ഛായാചിത്രം
പി. വി. തൊമ്മി
1881–1919

അന്‍പു തിങ്ങും ദയാപരനെ, ഇമ്പമേറും നിന്‍ പാദത്തിങ്കല്‍
നിന്‍ പൈതങ്ങളടിയാരിതാ കുമ്പിടുന്നേയനുഗ്രഹിക്ക

പല്ലവി

വരിക വരിക ഈ യോഗ മദ്ധ്യേ
ചൊരിയേണം നിന്നാത്മ വരം പരിശുദ്ധ പരാ പരനേ!

ഒന്നിലേറെയാളുകള്‍ നിന്റെ നന്നിധാനത്തിങ്കല്‍ വരുമ്പോള്‍
വന്നു ചേരുമവര്‍ നടുവില്‍ എന്നു ചൊന്ന ദയാപരനേ!

നിന്നുടെ മഹത്വ സന്നിധി-യെന്നിയേ ഞങ്ങള്‍ക്കാശ്രയമായ്
ഒന്നുമില്ലെന്നറിഞ്ഞീശനേ! വന്നിതാ ഞങ്ങള്‍ നിന്‍ പാദത്തില്‍

തിരുമുമ്പില്‍ വന്ന ഞങ്ങളെ വെറുതെ അയച്ചീടരുതേ!
തരണം നിന്‍ കൃപാവരങ്ങള്‍ നിറവായ്‌ പരനേ! ദയയായ്.