ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.@മർക്കോസ് 16:19
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

Charles Wesley, ഹിംസ് ആന്റ് സേക്രഡ് പോയംസ് 1739, പേജ് 211.

ല്ലാൻഫെയർ റോബർട്ട് വില്യംസ്, 1817, സ്വരക്രമീകരണം, ജോൺ റോബർട്ട്സ്, 1837 (🔊 pdf nwc). വില്യമിന്റെ താമസസ്ഥലത്തിന്റെ പേരു സൂചിപ്പിക്കുന്നതാണ് ഈ രാഗത്തിന്റെ പേരു.

ഛായാചിത്രം
ചാൾസ് വെസ്ലി
1707–1788

പുകഴട്ടെ നിന്നുയിർപ്പിൻ നാൾ ഹ…ഹാലേലൂയ്യാ!
വാനിൽ വാഴും കർത്തന്നു ഹ…ഹാലേലൂയ്യാ!
മർത്യർ മദ്ധ്യേ പാർത്തോന്നു ഹ…ഹാലേലൂയ്യാ!
വീണ്ടും സ്വർഗ്ഗേ പോയോന്നു ഹ…ഹാലേലൂയ്യാ!

ജയ ഘോഷം കേട്ടീടും നാം ഹ…ഹാലേലൂയ്യാ!
കതകുകളിൻ തല ഉയരട്ടെ ഹ…ഹാലേലൂയ്യാ!
മരണം, പാപം, തോറ്റോടി ഹ…ഹാലേലൂയ്യാ!
ക്രിസ്തു രാജൻ വന്നീടട്ടെ ഹ…ഹാലേലൂയ്യാ!

ദൂതർ ശക്തി ചൂഴുന്നു ഹ…ഹാലേലൂയ്യാ!
വാനോർ നാഥൻ വാഴുന്നു ഹ…ഹാലേലൂയ്യാ!
പാപം, മൃത്യു താൻ ജയിച്ചു ഹ…ഹാലേലൂയ്യാ!
എതിരേറ്റീടാം നാം അവനെ ഹ…ഹാലേലൂയ്യാ!

സ്വർഗ്ഗേ താൻ വാണീടുന്നു ഹ…ഹാലേലൂയ്യാ!
ഭൂലോകം താൻ സ്നേഹിപ്പൂ ഹ…ഹാലേലൂയ്യാ!
സിംഹാസനെ താൻ വാണാലും ഹ…ഹാലേലൂയ്യാ!
മാനുഷരെ സ്നേഹിപ്പൂ ഹ…ഹാലേലൂയ്യാ!

താൻ തൻ കൈകളുയർത്തുന്നു ഹ…ഹാലേലൂയ്യാ!
ആണിപ്പാടുകൾ കാണുക നീ ഹ…ഹാലേലൂയ്യാ!
തൻ അധരങ്ങൾ മൊഴിയുന്നു ഹ…ഹാലേലൂയ്യാ!
അനുഗ്രഹം സഭമേൽ ചൊരിയുന്നു ഹ…ഹാലേലൂയ്യാ!

തൻ മരണത്താൽ കേഴുന്നു ഹ…ഹാലേലൂയ്യാ!
മാനവർക്കായവൻ കേഴുന്നു ഹ…ഹാലേലൂയ്യാ!
നമുക്കായ് പാർപ്പിടം ഒരുക്കുന്നു ഹ…ഹാലേലൂയ്യാ!
മർത്യകുലത്തിൻ നല്ലിടയൻ ഹ…ഹാലേലൂയ്യാ!

ഉടയവൻ എന്നു വിളിക്കും നാം ഹ…ഹാലേലൂയ്യാ!
സഭയിൻ തലയും നീ തന്നെ ഹ…ഹാലേലൂയ്യാ!
നിൻ സേവകരെ കാണുക നീ ഹ…ഹാലേലൂയ്യാ!
നിൻ മുഖത്തേക്കവർ നോക്കുന്നു ഹ…ഹാലേലൂയ്യാ!

കണ്മറഞ്ഞാലും നൽകണമേ ഹ…ഹാലേലൂയ്യാ!
ഉയരേ നിന്നും ചൊരിയണമേ ഹ…ഹാലേലൂയ്യാ!
ഹൃദയങ്ങളെ നീ നിറക്കണമേ ഹ…ഹാലേലൂയ്യാ!
അത്യുന്നതേ തേടും നിന്നെ ഹ…ഹാലേലൂയ്യാ!

എന്നും ഉയരെ ചേർക്കണമേ ഹ…ഹാലേലൂയ്യാ!
സ്നേഹത്തിൻ പൂഞ്ചിറകുകളാൽ ഹ…ഹാലേലൂയ്യാ!
കർത്തൻ വരവിനായ് കാക്കുന്നു ഹ…ഹാലേലൂയ്യാ!
വീടെത്തുവാനായ് നോക്കുന്നു ഹ…ഹാലേലൂയ്യാ!

നിന്നോടു കൂടെ പാർത്തീടും ഞാൻ ഹ…ഹാലേലൂയ്യാ!
കൂട്ടവകാശിയായ് എന്നേക്കും ഹ…ഹാലേലൂയ്യാ!
നിൻ മുഖം നേരിൽ ദർശ്ശിക്കും ഹ…ഹാലേലൂയ്യാ!
നിന്നിൽ സ്വർഗ്ഗം കണ്ടീടുമേ ഹ…ഹാലേലൂയ്യാ!