
ജോണ്‍ ഡബ്ലിയൂ. വര്‍ക്ക്. ജൂണിയര്‍ (Go, Tell It on the Mountain), ഫോക് സോങ്ങ്സ് ഓഫ് അമേരിക്കന്‍ നീഗ്രോ (നാഷ് വില്‍, ടെന്നിസീ, 1907); സൈമണ്‍ സഖറിയ, 2010.

പല്ലവി
പോയ് മലമുകളില്‍ ചൊ-ല്ക
യേശുകുഞ്ഞു ഭൂജാത-നായ്
പോയ് ചോല്ലെല്ലാവരോ-ടും
നാഥന്‍ ജനനത്തെ
ചരണങ്ങള്‍
ആ രാവില്‍ ആ-ട്ടിന്‍ കൂട്ടം
നല്‍ ഇടയര്‍ പാര്‍ക്കവേ
ആ വാനില്‍ നിന്നു മിന്നി
നല്‍ താരക ശോഭ
വന്‍ ഭീതി-യാല്‍ വിറച്ചു
ആ ഇടയന്മാരെല്ലാം
നല്‍ ദൂതര്‍ മേലില്‍ പാടി
പൊന്‍ നാഥന്‍ ജനനം
താഴെയാ പുല്‍ - തൊട്ടിയില്‍
യേശു ഭൂ-ജാതനായ്
നല്‍ രക്ഷ ഏകി നാഥന്‍
ആ സുപ്രഭാതത്തില്‍