നാം അറിഞ്ഞുകൊള്‍ക; യഹോവയെ അറിവാന്‍ നാം ഉത്സാഹിക്ക@ഹോശേയ 6:3
ഛായാചിത്രം
സൈമണ്‍ സഖറിയ (1951-)

വില്ല്യം ഒ. കുഷിങ്ങ്, 1878 (Follow On); 'ഹാപ്പി വോയ്സില്‍' ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു, 1865, നമ്പര്‍ 220. ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് സൈമണ്‍ സഖറിയ, 2014.

റോബര്‍ട്ട് ലോറി, ഗുഡ് ഏസ് ഇൻ ഗോൾഡ്‌' -ൽ.റോബർട്ട് ലോറി ആന്റ് ഡബ്ള്യൂ. ഹോവേർഡ് ഡ്വൈൻ (ന്യൂയോർക്ക്: ബിഗ്ലോ & മെയിൻ, 1880), പേജ് 134 (🔊 pdf nwc).

1878 ൽ ഞാൻ ഈ ഗാനം എഴുതുമ്പോൾ റവ. ഡബ്ള്യൂ. ഒ. കുഷിങ്ങ് എന്നോട് ഇങ്ങിനെ പറഞ്ഞു: "തന്റെ ജീവനെ എനിക്കുവേണ്ടി നൽകിയ ക്രിസ്തുവിനായി സർവ്വവും വെടിയുവാനും അവന്റെ പാദത്തിൽ എല്ലാം സ്വമനസ്സാ കാഴ്ച വെപ്പാനും തന്റെ ഇഷ്ടം അല്ലാതെ മറ്റൊന്നും ചെയ്യാൻ ആഗ്രഹിക്കാതെ ശിഷ്ടകാലം അവന്റെ മഹത്വത്തിനായ് ജീവിപ്പാനും ഞാൻ ആഗ്രഹിച്ചിരുന്നു ഈ ഒരു വികാരത്തിൽ നിന്നും ആണു ഈ ഗാനം ഉരുത്തിരിഞ്ഞത്, 'അനുഗമിക്കാം'. ഏതെങ്കിലും ഒരു ആത്മാവ് ക്രിസ്തുവിന്നായ് സർവ്വവും ഉപേക്ഷിച്ചു അനുഗമിപ്പാൻ ഇടയാക്കട്ടെ എന്ന പ്രാർത്ഥനയോടെ ആണ് ഇത് എഴുതിയത്. ഇതിനു രാഗം കൊടുത്ത മിസ്റ്റർ ലോറി ആണ് ഇതിന്റെ ശക്തിക്കും പ്രചാരത്തിന്നും കാരണഭൂതൻ..

സാങ്കി പേജ്. 142

ഛായാചിത്രം
റോബര്‍ട്ട് ലോറി (1826-1899)

ര-ക്ഷകൻ കൂടെ ഞാൻ താഴ് വാരെ പോയിടും
പൂക്കളും അരുവിയും കുളിർ എ-കിടും
താൻ നടത്തും പാത എല്ലാം പിൻ തുടർന്നിടും
തൻ പാതെ ഗമിച്ചു ഞാൻ ജയം നേടും!

പല്ലവി

പോകാം പോകാം യേശു പാതെ പോകാം
എന്തുവ-ന്നാലും തൻ പാതെ പോയീടാം
പോകാം പോകാം യേശു പാതെ പോകാം
താൻ നടത്തും പാതെ നാം പിൻ-പോ-യീ-ടാം

ര-ക്ഷകൻ കൂടെ ഞാൻ താഴ് വാരെ പോയിടും
ഭീകരമാം കാറ്റും കോളും ഉ-ണ്ടെങ്കിലും
തൻ കരം പിടി-ച്ചെന്നാൽ ഭയം വരില്ലോട്ടും
നാഥൻ കൂടെയുള്ളതാൽ ഞാൻ പേ-ടി-ക്കാ

താഴ്-വാരെയോ വൻ ഘോര പാറക്കെട്ടിലോ
ഏതു പാത-യായെ-ന്നാലും പിൻ-ഗമിക്കാം
സ്വൈ-രമായി താൻ നടത്തും തന്റെ പാതയിൽ
ശുദ്ധരോത്തു നാമും ചേരും സ്വർ-ദേശേ