ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.@യോഹന്നാൻ 14:18
ഛായാചിത്രം
എലൈസ എഡ്മൺസ് ഹ്യൂറ്റ് (1851-1920)

എലൈസ എഡ്മൺസ് ഹ്യൂറ്റ്, 1898 (Never Alone); .

ക്രമീകരണം ഫ്രഡ് ജേക്കി (🔊 pdf nwc).

പേടി വേണ്ട ലേശം, കൂടെ ഞാനെന്നും
പാർക്കു
മെന്ന വാക്കെൻ ദീപമായെന്നും
കൂരിരുട്ടിൻ മദ്ധ്യേ കൂടെ ശോഭിച്ചെൻ
പാത കാണിച്ചീടും, തനിയെ വിടപ്പെടാ.

പല്ലവി

പോയ് ഭയമെല്ലാം പോയ് ഭയമെല്ലാം
താൻ കൈവിടാ സന്ദേഹം ഇല്ലതിന്നൊട്ടും.

ശോഭയേറും പൂക്കൾ വാടി വീഴുന്നു,
സൂര്യകാന്തി കൂടെ മാഞ്ഞു പോകുമേ,
ശാരോൻ താരം യേശു പാർക്കും അന്തികെ,
വാനിൽ കാന്തിയാം താൻ തനിയെ വിട്ടിടുമോ?

പല്ലവി

മാർഗ്ഗം അന്ധകാരം ആയി തീർന്നാലും,
ആപൽക്കാലമെന്റെ ഭാഗ്യമാകിലും,
യേശു നാഥൻ എന്നിൽ ആശ ചേർക്കുന്നു
മോദമേകും വാക്യം തനിയെ വിടപ്പെടാ

പല്ലവി