സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ.@1 യോഹന്നാൻ 4:8

അജ്ഞാതം.

വില്ല്യം ബി. ബ്രാഡ്ബറി (🔊 pdf nwc).

ഛായാചിത്രം
വില്ല്യം ബി. ബ്രാഡ്ബറി
(1816-1868)

എന്നേശു തൻ വില തീരാ സ്നേഹ-മാർക്കു വർണ്ണിക്കാം!
തന്നന്തികേ ചേർന്നങ്ങായതറി-ഞ്ഞോർക്കു താൻ സാദ്ധ്യം

പല്ലവി

യേശുവിൻ സ്നേഹം, ആശ്ചര്യ സ്നേഹം,
യേശുവിൻ സ്നേഹം ആശ്ച്യര്യ സ്നേഹമേ!

മാ പാപി എന്നുടെ ദോഷത്തെ തീർത്താമോദം നൽകി
പാപാന്ധ ശക്തിയെ വെന്നിടാ-നുള്ളാത്മാവും നൽകി

തൻ നാമം ചൊല്ലുന്നതെത്ര മോദം എന്നകതാരിൽ
വന്നു അവൻ ചിന്ത എങ്കിലപ്പോ-ളുണ്ടാമാനന്ദം

ഇപ്പാരിലധിക ദുഃഖമെന്നിൽ നേ-രിടുമ്പോൾ ഞാൻ
തൽപാദേ ചേരുമ്പോൾ ഒക്കെ വേഗം പോയ് മറയുന്നു

കാണാത്തോനെ കണ്ടിട്ടാനന്ദിച്ചി-ടുന്നു ഞാനിപ്പോൾ
കാണാം മുഖാമുഖമെന്നുറച്ചു കാ-ത്തിരിക്കുന്നു.

മൽപ്രാണനാഥന്റെ ശബ്ദം കാ-തിനെത്ര മോഹനം
എപ്പോഴും കർത്തനോ-ടൊന്നായ് പാർപ്പാനത്രെ എൻ മനം

വിശ്വാസമോടൽപ-നാളിഹെ ഞാൻ പാർത്തനന്തരം
യേശു കൊണ്ടുപോകുമെന്നെ തൻ പിതാവിൻ വീടതിൽ