തിരുനാമം നിമിത്തം എന്നെ നീതിപാതകളില്‍ നടത്തുന്നു@സങ്കീര്‍ത്തനങ്ങള്‍ 23:3
ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍ (1867-1921)

വോല്‍ബ്രീറ്റ് നാഗല്‍ (1867-1921).

ലക്സ് ബനിഗ്ന, ചാള്‍സ് എച്ച്. പര്‍ഡേ, 1857 (🔊 pdf nwc).

എന്‍ ദൈവമേ നടത്തുകെന്നെ നീ- എന്നേരവും
പാരിന്നിരുള്‍ അതൂടെ സ്വര്‍ ഗ്ഗെ ഞാന്‍- ചേരും വരെ
നിന്‍ തൃക്കൈകളാല്‍- ഈ ഭൂ യാത്രയില്‍
സര്‍വദാ എന്നെ- താങ്ങീടെണമേ!

നിന്‍ കല്പനകള്‍ നിമിഷം പ്രതി-ലംഘിച്ചു ഞാന്‍
ശുദ്ധാവിയെ സദാ എന്‍ ദോഷത്താല്‍- ദുഖിപ്പിച്ചേന്‍
നീതിയില്‍ എന്നെ നിന്‍ മുമ്പില്‍ നിന്നു
ഛെദിക്കാതെ നിന്‍ കൃപ നല്‍കുക!

എന്നാത്മ ദേഹി ദേഹം സമസ്തം എല്പ്പിക്കുന്നേന്‍
നിന്‍ കൈകളില്‍ ക്ഷണം പ്രതി എന്നെ ഇന്നു മുതല്‍
വേദവാക്യമാം പാതയില്‍ കൂടെ
വിശുദ്ധാത്മാവു നടത്തേണമേ

ഞാന്‍ മണ്ണാകുന്നു എന്നോര്‍പ്പിക്കുന്നോനേ- ഒന്നിനാലും
ഈ പാപിയെ ഉപേക്ഷിച്ചീടാതെ- അന്‍പോടു നിന്‍
സര്‍വ്വശക്തിയുള്ള നിന്‍ സ്നേഹത്താല്‍
സ്വര്‍ഗ്ഗത്തിലേക്കെന്നെ ആകര്‍ഷിക്കാ