പിന്നെ അവൻ അവരോടു:നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകലസൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.@മർക്കോസ് 16:15

അജ്ഞാതം.

സാമുവേൽ അഷ്‌മീഡ്, ദി മ്യൂസിക്കൽ റിപ്പോസിറ്റോറി (ഫിലാഡൽഫിയ, പെൻസിൽവാനിയ: ജെയിംസ് ഹാംസ്റ്റെഡ് 1847), പേജ് 96 (🔊 pdf nwc).

എൻ നിമിത്തം പോകുക,
സുവിശേഷം ഘോഷിക്ക,
എന്നു രാജദൂതു-

പല്ലവി

ദൈവത്തിന്നു സ്തോത്രം!
സ്തോത്രം, സ്തോത്രം, സ്തോത്രം,
ദൈവത്തിന്നു സ്തോത്രം,
നാമെല്ലാരും പാടേണം!

ഈ ദൂതേറ്റനേകരും,
ഈഷൽ ഭേദം എന്നിയെ,
ഈശൻ ദാസരായി.

സുവിശേഷകാഹളം,
കേൾക്ക സർവ്വ ജാതിയും,
ധ്രൂവത്തോടു ധ്രൂവം.

വിധിനാൾ അണയുന്നു,
വിജയാർത്ഥം പോർ ചെയ്ക,
വിഭാകരോദയം.

പറുദീസാ പ്രാപിച്ചോർ,
പാരിൽ സഭാവാസികൾ,
പാടീടും ഏകമായ്.

വരുന്നേശു ആർപ്പോടെ,
വാനദൂതാദികളിൻ,
കർത്തനേ വാഴ്ത്തുവിൻ.