യഹോവയ്ക്ക് പാടി അവന്റെ നാമത്തെ വാഴ്ത്തുവിന്‍; നാള്‍തോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിന്‍.@സങ്കീര്‍ത്തനങ്ങള്‍ 96:2
ഛായാചിത്രം
വില്യം എ. ഓഗ് ടെന്‍
1841–1897

എഴുത്തുകാരന്‍ അജ്ഞാതം.

വില്യം എ. ഓഗ് ടെന്‍ pdf തിയഡോര്‍ ഇ. പെര്‍കിന്‍സ് എഴുതിയ ദി സണ്ടേസ്കൂള്‍ ബേനര്‍ -ല്‍ നിന്നും (ന്യുയോര്‍ക്ക്: വില്യം ബി. ബ്രാട്ബറി, 1865) (🔊 nwc).

എന്നെ വീണ്ട രക്ഷകന്റെ സ്നേഹം ആര്‍ക്കുരയ്ക്കാം?
രക്തം ഈശന്‍ ചൊരിഞ്ഞെന്റെ കടം വീട്ടിയെല്ലാം

പല്ലവി

പാടുമേ ജയഗീതം ആയുസ്സിന്‍ നാളെന്നും
യേശുവിന്‍ മഹാസ്നേഹം എന്നുടെ നിത്യാനന്ദം

നിത്യജീവന്‍ തന്നെന്നുള്ളില്‍ ഈശന്‍ സ്വഭാവവും
സ്വന്താത്മാവെ പകര്‍ന്നെന്നില്‍ നിറവാം സ്നേഹവും

താതന്‍ പുഞ്ചിരി തൂകുന്നു തന്‍ മകനാം എന്മേല്‍
അബ്ബാ പിതാവേ എന്നങ്ങു എന്‍ വിളി ഇനി മേല്‍

ലോകം കീഴ്മേല്‍ മറിഞ്ഞാലും എനിക്കില്ല ഭയം
തിര മറിഞ്ഞലച്ചാലും യേശു എന്‍ സങ്കേതം

സീയോന്‍ ലാക്കായ് ഗമിക്കുന്നു ആശ്രയിച്ചേശുവില്‍
കര്‍ത്തന്‍ സുഗന്ധം തൂകുന്നു വൈഷമ്യ വഴിയില്‍

യേശുവേ നിന്‍ തിരുനാമം ഹാ എത്ര മധുരം
ഭൂവില്‍ ഇല്ലതിന്നു തുല്യം ചെവിക്കിമ്പസ്വരം

ദൂത നാവാല്‍ പോലുമാകാ തന്‍ മഹാത്മ്യം ചൊല്ലാന്‍
ഇപ്പുഴുവോടുണ്ടോ ഇത്ര സ്നേഹം അത്ഭുതം താന്‍