ജ്ഞാനവും ശക്തിയും അവന്റെ പക്കൽ, ആലോചനയും വിവേകവും അവന്നുള്ളതു.@ഇയ്യോബ് 12:13
ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍ (1867-1921)

വോല്‍ബ്രീറ്റ് നാഗല്‍ (1867-1921).

അഡ ആർ. ഗിബ്ബ്സ് (🔊 pdf nwc)

ഛായാചിത്രം
അഡ ആർ. ഗിബ്ബ്സ് (1864-1905)

ദൈവമേ നിൻ അറിവാലെ ഹൃദയം നിറക്കുകെ
ജീവനാം നിൻ കൃപയാലെ- ആത്മ-കണ്‍ തുറക്കുകേ

പല്ലവി

ദൈവജ്ഞാനം ശ്രേഷ്ഠ ദാനം ഭക്തൻ സത്യ സമ്പത്തും
വാഞ്ചിക്കേണം, കെഞ്ചിടേണം ക്രിസ്തുവിങ്കൽ കണ്ടെത്തും

ഒരു ബാലൻ തന്റെ പാത നിർമ്മലമാക്കീടുവാൻ
കരുതേണം നിൻ പ്രമാണം കേട്ടു കാത്തു സൂക്ഷിപ്പാൻ

തേടിയൊരു ശലമോനും ഈ നിക്ഷേപം ദർശ്ശനെ
നേടി കർത്തൻ സുപ്രസാദം കേട്ടു തൻ രഹസ്യത്തെ

ദൈവ ഭക്തർക്കടിസ്ഥാനം സത്യത്തിൻ പ്രകാശനം
ജീവശക്തി അതിൻ ദാനം സത്യത്തിൻ പ്രകാശനം

നടക്കുമ്പോൾ ഇടറാതെ ജ്ഞാനം, കാൽകൾ സൂക്ഷിക്കും
കിടക്കുമ്പോൾ കൈവിടാതെ ചുറ്റും കാവൽ നിന്നീടും

മണ്ണും പൊന്നും നീങ്ങിപ്പോകും കണ്ണിൻ മോഹം നീങ്ങുമെ
വിണ്ണിൻ ദാനം ആത്മജ്ഞാനം നിലനിൽക്കും എന്നുമേ

ദൈവമേ നിൻ വെളിപ്പാടിൻ ആത്മാവിങ്ങു നൽകുകെ
നിൻപ്രകശം അവകാശം ആക്കുവാൻ തന്നരുൾക.