എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.@ഫിലിപ്പിയർ 3:8
ഛായാചിത്രം
ഓസ്വാൾഡ് ജെ. സ്മിത്ത്
1889–1986

ഓസ്വാൾഡ് ജെ. സ്മിത്ത്, 1914 (Deeper and Deeper). സൈമണ്‍ സഖറിയ, 2018.

ഓസ്വാൾഡ് ജെ. സ്മിത്ത് (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

യേശുവിൻ വൻ സ്നേ-ഹത്തെ,
ആരാഞ്ഞു ആ-ഴമായ് ഞാൻ.
എത്രയോ സ്നേ-ഹിച്ചെന്നെ,
യോഗ്യതയെന്തുള്ളൂ!

ചേറ്റിൽ കിടന്ന എന്നെ,
ഉയർത്തി പാ-റയിന്മേൽ.
തെറ്റിപ്പോയ, എന്നെ അവൻ,
കണ്ടെത്തി രക്ഷിച്ചല്ലോ!

യേശുതൻ ഇ-ഷ്ടം ഓർത്തു,
ആരാഞ്ഞു ആ-ഴമായ് ഞാൻ.
തൻ പാതെ പിൻ ഗമിപ്പാൻ,
കൃപക്കായ് യാചിച്ചു.
തൻ തിരു പാദം എന്നും,
വന്ദിച്ചു വണങ്ങും ഞാൻ.
എടുക്കെന്നെ, തകർക്കെന്നെ,
വാർക്കേണം പൂർ-ണ്ണമായി.

യേശുവിൻ ക്രൂ-ശു നോക്കി,
ആരാഞ്ഞു ആ-ഴമായ് ഞാൻ.
ഗതസമ-ന യിങ്കൽ,
ശത്രുവെ നേ-രിടും.
കയ്പ്പു നീരിന്റെ പാത്രം,
തേങ്ങലാൽ പാനം ചെയ്യും.
രക്ഷകനേ താങ്ങേണമേ,
കൃപയെനി-ക്കരുൾക!

യേശു നൽകു-ന്ന മോദം,
ആരാഞ്ഞു ആ-ഴമായ് ഞാൻ.
ഈ ലോകം വിട്ടു പ്രാണൻ,
സ്വർലോകേ പൂകുമെ.
സന്താപം പോയ് സന്തോഷം,
വേദന പോയ് ആശ്വാസം.
യേശു നൽകും, യേശു താങ്ങും,
താൻ നിലനിർത്തീടുമേ.

യേശുവിൻ വൻ സ്നേ-ഹത്തെ,
ആരാഞ്ഞു ആ-ഴമായ് ഞാൻ.
എൻ പാപത്തെ താൻ നീക്കി,
പാടി സ്തുതിക്കും ഞാൻ.
ഇന്നുമെന്നേക്കും നിന്നെ,
നന്ദിയാൽ പാടീടുമേ.
എത്ര സ്നേഹം! വർണ്ണിച്ചീടാ,
രാജനാം ശ്രീയേശുവേ!