അനുസരിക്കുന്നതു ബലിയെക്കാളും ശ്രദ്ധിക്കുന്നത്‌ ആൺചെമ്മരിയാടുകളുടെ കൊഴുപ്പിനെക്കാളും ഏറെ നല്ലത്‌.@1 ശമുവേൽ 15:22
ഛായാചിത്രം
എലിഷ എ. ഹോഫ്മേന്‍
1839–1929

അജ്ഞാതം.

എലിഷ എ. ഹോഫ്മേന്‍, 1878 (🔊 pdf nwc).

ദൈവഹിതം അനുസരിക്കുന്നതു സർവ്വബലികളേക്കാളഹോ!
ഏറ്റം നല്ലാരാധനായതുപോലെ മറ്റുപാസനയില്ല നൂനം!

പല്ലവി

കർത്തനേ പൂർണ്ണമായ്, ചിന്ത, വാക്കു, ക്രിയയാലുമേ
സന്തതം നിന്നെ അനുസരിച്ചീടാൻ നിൻ തുണ നൽകെനിക്കു സദാ

യേശു രക്ഷകൻ ദൈവേഷ്ടം അതിന്നു ക്രൂശിലെ മരണത്തോളവും
അനുസരിച്ചു: അവനെ സതതം അനുസരിക്ക എൻ മനമേ!

വേദവാക്യങ്ങൾ എല്ലാ ദിവസവും ശോധന ചെയ്തു വിശുദ്ധമാം
ദൈവഹിതം സർവ്വകാര്യങ്ങളിലും ചെയ്‌വോർക്കെല്ലാം ശുഭം സർവ്വദാ-

അനുസരിപ്പോർക്കു ദൈവം തന്നാത്മദാനത്തെ നൽകുന്നു നിറവായ്
സർവ്വ വൈരികളെയും ജയിച്ചവർ ജീവനിൽ വാണിടുന്നു സദാ!

അനുസരിക്കുന്നോർ ദൈവമക്കളായ് ദിനവും കൃപയിൽ വളരും
ദൈവത്തോടു ചോദിച്ചീടുന്നതെല്ലാം സർവ്വദാ ലഭിക്കും അവർക്കു!

പുഷ്ടിയുള്ള ഗോതമ്പുകൊണ്ടവരെ മൃഷ്ടമായ പോഷിപ്പിക്കുമവൻ
പാറയിൽ നിന്നുള്ള തേനിനാൽ ദിനം തോറുമേ തൃപ്തരാകും അവർ.